Monday, April 29, 2024
HomeFilm houseമമ്മൂട്ടി നൽകിയ റോളെക്‌സ്‌ വാച്ച് വിദേശത്ത് പോകുമ്പോൾ ഉപയോഗിക്കാൻ മാറ്റിവച്ചു; വാച്ചിൻറെ സ്ട്രാപ്പ് ചെറുതാക്കാൻ പോലും...

മമ്മൂട്ടി നൽകിയ റോളെക്‌സ്‌ വാച്ച് വിദേശത്ത് പോകുമ്പോൾ ഉപയോഗിക്കാൻ മാറ്റിവച്ചു; വാച്ചിൻറെ സ്ട്രാപ്പ് ചെറുതാക്കാൻ പോലും കഴിഞ്ഞില്ലെന്നും ആസിഫലി

റോഷാക്കിന്റെ വിജയാഘോഷവേളയിൽ മമ്മൂട്ടി നൽകിയ റോളെക്സ് വാച്ച് ഇതുവരെയും ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് ആസിഫ് അലി. ഉപയോഗിച്ചാൽ വാച്ചിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും . പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും പോകുമ്പോൾ ഉപയോഗിക്കാൻ വെച്ചിരിക്കുകയാണെന്നും ആസിഫലി പറഞ്ഞു. വാച്ചിന്റെ സ്ട്രാപ്പ് ചെറുതാക്കാൻ പോലും കൊടുത്തില്ല. ഏറ്റവും പുതിയ ചിത്രം കാപ്പയുടെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ്എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

ആസിഫിന്റെ ഏറ്റവും പുതിയ ചിത്രം കാപ്പ നാളെ, (22ന്) തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രോമോ സോങ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തിരു തിരു തിരുവനന്തപുരത്ത് എന്ന ​ഗാനമാണ് പുറത്തിറക്കിയത്.  ചിത്രത്തിന് സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. കടുവ എന്ന ചിത്രത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  ഗുണ്ടകളുടെയും ക്വട്ടേഷൻ ടീമുകളുടെയും കഥപറയുന്ന ചിത്രമാണ് കാപ്പ. 

അന്ന ബെൻ, ജ​ഗീഷ്, നന്ദു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കാപ്പയ്ക്കുണ്ട്. ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവെല്ലയെ ആസ്‍പദമാക്കി ഒരുക്കുന്ന ചിത്രമാണ് കാപ്പ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന നോവലാണിത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ഫെഫ്‍ക റൈറ്റേഴ്സ് യൂണിയൻ നിർമ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും കാപ്പക്കുണ്ട്. തിയറ്റർ ഓഫ് ഡ്രീംസ് എന്ന നിർമ്മാണക്കമ്പനിയുമായി ചേർന്നാണ് റൈറ്റേഴ്സ് യൂണിയൻ ചിത്രം നിർമ്മിക്കുന്നത്. 

ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഡോൾവിൻ കുര്യാക്കോസ്, ജിനു.വി എബ്രഹാം, ദിലീഷ് നായർ എന്നിവർ പങ്കാളികളായ തിയറ്റർ ഓഫ് ഡ്രീംസ് എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയുമായി ചേർന്ന് ഈ ചിത്രത്തിനായി പ്രവർത്തിക്കുന്നത്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. സംഗീതം ജസ്റ്റിൻ വർഗീസ്. കലാസംവിധാനം ദിലീപ് നാഥ്. വസ്ത്രാലങ്കാരം സമീര സനീഷ്. ചമയം റോണക്സ് സേവ്യർ. സ്റ്റിൽസ് ഹരി തിരുമല. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു വൈക്കം, അനിൽ മാത്യു. 

- Advertisment -

Most Popular