Thursday, November 30, 2023
HomeNewshouseഹൈക്കമാന്‍ഡും കൈവിട്ടു; പിടിച്ചുനിര്‍ത്താന്‍ വഴികളില്ല; മേഘാലയ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്; ആകെയുള്ള 5 ൽ 2 എംഎല്‍എമാർ...

ഹൈക്കമാന്‍ഡും കൈവിട്ടു; പിടിച്ചുനിര്‍ത്താന്‍ വഴികളില്ല; മേഘാലയ കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക്; ആകെയുള്ള 5 ൽ 2 എംഎല്‍എമാർ കൂറുമാറി

ഷില്ലോങ്‌- മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. ആകെയുള്ള അഞ്ചിൽ രണ്ട്‌ എംഎൽഎമാർകൂടി ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ്‌ പാർടി (എൻപിപി)യിൽ ചേർന്നു.

മസെൽ അമ്പരീൻ ലിങ്‌ദോയും മൊഹെന്ദ്രോ റപ്‌സാങ്ങുമാണ്‌ പാർടി വിട്ടത്‌. 2018ലെ തെരഞ്ഞെടുപ്പിൽ 21 സീറ്റിൽ കോൺഗ്രസ്‌ ജയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ മുൻ മുഖ്യമന്ത്രി മുകുൾ സാങ്‌മ ഉൾപ്പെടെ 11 എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ശേഷിക്കുന്നവരിൽ ചിലർ അടുത്തിടെ ബിജെപിയിലും ചേർന്നു.

തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ എംഎൽഎമാർ ഒന്നടങ്കം കൊഴിഞ്ഞുപോകുന്നത്‌ കോൺഗ്രസിന്‌ വൻ തിരിച്ചടിയാണ്‌.

- Advertisment -

Most Popular