Saturday, September 14, 2024
HomeNewshouseതലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ അജിത രക്ഷപ്പെട്ടത് നാട്ടുകാര്‍ ഓടിവന്നതോടെ; പ്രതി ഒളിവില്‍ പോയതോടെ പോലീസ്...

തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ അജിത രക്ഷപ്പെട്ടത് നാട്ടുകാര്‍ ഓടിവന്നതോടെ; പ്രതി ഒളിവില്‍ പോയതോടെ പോലീസ് ഇരുട്ടില്‍ തപ്പി; ഒടുവില്‍ ഭാര്യയെ വെട്ടിയ ഭര്‍ത്താവ് പിടിയില്‍

നെടുമങ്ങാട്: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ  പ്രതി അറസ്റ്റില്‍. ആനാട് പാണ്ഡവപുരം കുളക്കിക്കോണം തടത്തരികത്തുവീട്ടില്‍ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. സംഭവം നടന്നത് ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു. രാത്രി വീട്ടില്‍ ബഹളം വച്ചശേഷം പുറത്തുപോയ പ്രതി രാവിലെ ആറു മണിയോടെ വീട്ടിലെത്തി ഭാര്യ അജിതയെ വെട്ടുകയായിരുന്നു. 

തലയ്ക്കും മുഖത്തും ആഴത്തില്‍ മുറിവേറ്റ അജിത നിലവിളിച്ച് ബഹളമുണ്ടാക്കിയതോടെ വെട്ടുകത്തി വലിച്ചെറിഞ്ഞശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ അജിതയുടെ അമ്മയ്ക്കും വെട്ടേറ്റിരുന്നു.  ശേഷം ഒളിവില്‍ പോയ പ്രതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. നെടുമങ്ങാട് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലര്‍, സി.ഐ. എസ്.സതീഷ് കുമാര്‍, എസ്.ഐമാരായ ശ്രീനാഥ്. റോജോമോന്‍, കെ.ആര്‍.സൂര്യ, എ.എസ്.ഐ ഹസന്‍, എസ്.സി.പി.ഒ ആര്‍.ബിജു. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.  അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.   

- Advertisment -

Most Popular