Saturday, September 14, 2024
Homeഭാര്യയോടൊപ്പം ഗൃഹസന്ദര്‍ശനത്തിനെത്തി; കുളിമുറിയില്‍ ഒളിക്യാമറ വച്ചു;ബന്ധുവായ യുവതി കണ്ടുപിടിച്ചു; പേനയെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി, ഐടി...
Array

ഭാര്യയോടൊപ്പം ഗൃഹസന്ദര്‍ശനത്തിനെത്തി; കുളിമുറിയില്‍ ഒളിക്യാമറ വച്ചു;ബന്ധുവായ യുവതി കണ്ടുപിടിച്ചു; പേനയെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി, ഐടി ഉദ്യോഗസ്ഥന്റെ കുളിസീന്‍ പകര്‍ത്തല്‍ പിടിച്ചതിങ്ങനെ

കൊച്ചി : കൊച്ചിയില്‍ വീട്ടിനുള്ളില്‍ ഒളിക്യാമറ വെച്ച് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഐടി ഉദ്യോഗസ്ഥന്‍ പിടിയില്‍. കോന്തുരുത്തി സ്വദേശി സനലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഭാര്യയോടൊപ്പം സൗഹൃദസന്ദര്‍ശനത്തിനെത്തിയ വീട്ടിലെ കുളിമുറിയിലാണ് ഇയാള്‍ ഒളിക്യാമറ സ്ഥാപിച്ചത്. പെന്‍ക്യാമറയാണ് കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താനായി ഇയാള്‍ ഉപയോഗിച്ചത്. കിടപ്പ് മുറിയോട് ചേര്‍ന്നുള്ള കുളിമുറിയിലാണ് ഭാര്യയും വീട്ടുകാരും അറിയാതെ പെന്‍ക്യാമറ ഒളിപ്പിച്ചിരുന്നത്. എന്നാല്‍ കുളിമുറിയില്‍ സംശയകരമായ രീതിയില്‍ കണ്ട പേന യുവതി കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് കാര്യം പിടികിട്ടിയത്. പേന തന്റേതാണെന്നും അബദ്ധത്തില്‍ കുളിമുറിയില്‍ മറന്ന് വെച്ചതാണെന്നും പറഞ്ഞ് പ്രതി രക്ഷപെടാന്‍ ശ്രമിച്ചിരുന്നു. പേന തിരികെ വാങ്ങാനും ശ്രമിച്ചു.

തുടര്‍ന്ന് പേനയിലെ തെളിഞ്ഞ് കണ്ട നീല ബട്ടന്‍ ശ്രദ്ധയില്‍പെട്ട യുവതി പേന തിരികെ കൊടുക്കാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെയുള്ള പരിശോധനയിലാണ് ഒളിക്യാമറയും മെമ്മി കാര്‍ഡും ശ്രദ്ധയില്‍ പെട്ടത്. മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ സനല്‍ ക്യാമറ ഒളിപ്പിക്കുന്ന ദൃശ്യവും പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളും പതിഞ്ഞതായി കണ്ടെത്തി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

- Advertisment -

Most Popular