Sunday, September 8, 2024
HomeNewshouseവിരമിക്കില്ല, കപ്പുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും, ഫുട്‌ബോളിനെ ഉടന്‍ ഉപേക്ഷിക്കില്ലെന്ന് മെസ്സി

വിരമിക്കില്ല, കപ്പുമായി ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും, ഫുട്‌ബോളിനെ ഉടന്‍ ഉപേക്ഷിക്കില്ലെന്ന് മെസ്സി

ഈ ലോകകപ്പോടെ കളിയവസാനിപ്പിക്കുമെന്നായിരുന്നു മെസ്സി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കപ്പ് നേട്ടത്തോടെ പുനരാലോചനയിലാണ് താരം. താന്‍ അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് മെസി പ്രഖ്യാപിച്ചു.

അന്തരാഷ്ട്രമത്സരങ്ങളിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നില്ലെന്നും ലോകജേതാക്കളുടെ ജേഴ്സിയിൽ‌ തുടരണമെന്നും ലയണൽ മെസി വ്യക്തമാക്കി. വര്‍ഷങ്ങളായി മുന്നില്‍ കണ്ട സ്വപ്നമാണിതെന്നും വിശ്വസിക്കാനാകുന്നില്ലെന്നും മെസി പറഞ്ഞു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വരെ നീണ്ട ഫൈനലിൽ ഫ്രാൻസിനെ 4-2നാണ് അര്‍ജൻ‌റീന തകർത്തത്.

വര്‍ഷങ്ങളായി മുന്നില്‍ക്കണ്ട സ്വപ്നം യാഥാര്‍ത്യമായത് വിശ്വസിക്കാനാകുന്നില്ലന്നും മെസി പറഞ്ഞു. ദൈവം ഈ വിജയം എനിക്കു സമ്മാനിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ലോകജേതാക്കളുടെ ജേഴ്സിയില്‍ ഇനിയും കളിക്കും. 2016  കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ചിലെയോട് പരാജയപ്പെട്ടതിന് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അധികം വൈകാതെ തീരുമാനം പിന്‍വലിച്ച് കളത്തില്‍ മടങ്ങിയെത്തുകയായിരുന്നു. 

- Advertisment -

Most Popular