Thursday, November 30, 2023
HomeNewshouseകൊന്നത് ശ്വാസം മുട്ടിച്ച്, തുണികൊണ്ട് കഴുത്തില്‍ മുറുക്കിയതെന്ന് പൊലീസ്; യുകെയില്‍ അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകത്തില്‍ ഭര്‍ത്താവ്...

കൊന്നത് ശ്വാസം മുട്ടിച്ച്, തുണികൊണ്ട് കഴുത്തില്‍ മുറുക്കിയതെന്ന് പൊലീസ്; യുകെയില്‍ അഞ്ജുവിന്റെയും മക്കളുടെയും കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തലയോലപ്പറമ്പ്- യുകെയിലെ മലയാളി നഴ്‌സ് അഞ്ജുവിനെ കൊലപ്പെടുത്തിയത് പോലെ  മക്കളായ ജീവയെയും(6), ജാൻവിയെയും(4) കൊന്നതും ശ്വാസംമുട്ടിച്ചെന്ന്‌  പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. കൈ ഉപയോഗിച്ചോ തുണികൊണ്ടോ ശക്തമായി കഴുത്തിൽ മുറുക്കിയതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. കേസിൽ പ്രതിയായ അഞ്ജുവിന്റെ ഭർത്താവ് കണ്ണൂർ പടിയൂർ സ്വദേശി സാജുവിനെ അറസ്റ്റ്‌ ചെയ്‌തു.

സാജുവിനെ തിങ്കളാഴ്‌ച നോർത്താംപ്റ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പൊലീസ് നടപടികൾ പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹങ്ങൾ എത്തിക്കാൻ യുകെ ഇന്ത്യൻ കമീഷണർ സഹായം വാഗ്ദാനം ചെയ്തെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു

- Advertisment -

Most Popular