Friday, November 22, 2024
Homeരഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍
Array

രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്‍

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കേരളം കോടതിയില്‍ സത്യവാങ്മൂലം നൽകി.

രഹ്ന ഫാത്തിമ ജാമ്യവ്യവസ്ഥ  പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും പ്രചരിപ്പിച്ചെന്നും  സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്നയുടെ ഹർജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ഹർഷദ് വി.ഹമീദാണ് കേരളത്തിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന‌യ്ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു. ഈ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

- Advertisment -

Most Popular