Saturday, July 27, 2024
Homeജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി;കുവ്പാരയിലെ ഓഫീസ് പൂട്ടി സീല്‍ വച്ചു,ജഹാംഗീര്‍ പാക്കിസ്ഥാനില്‍ ഒളിവില്‍
Array

ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി;
കുവ്പാരയിലെ ഓഫീസ് പൂട്ടി സീല്‍ വച്ചു,
ജഹാംഗീര്‍ പാക്കിസ്ഥാനില്‍ ഒളിവില്‍

ന്യൂഡൽഹി> നിരോധിത സംഘടനയായ കശ്‌മീർ ജമാഅത്തെ ഇസ്‍ലാമിയുടെ 100 കോടിയുടെ സ്വത്ത്‌ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐടി) കണ്ടുകെട്ടി. സംഘടനയ്‌ക്കെതിരെ കശ്‌മീർ ഭരണകൂടം തുടരുന്ന നടപടികളുടെ ഭാഗാമാണ്‌ കണ്ടുകെട്ടൽ. ഗന്ദർബാൽ, ബന്ദിപ്പോര, കുപ്‌വാര, ബാരാമുള്ള ജില്ലകളിലെ കെട്ടിടങ്ങളടമുള്ളവയാണ്‌ അതാത്‌ ജില്ലാ മജിസ്‌ട്രറ്റുമാരുടെ ഉത്തരവിന്മേൽ കണ്ടുകെട്ടിയത്‌.

കുപ്‌വാരയിലെ സംഘടനയുടെ ഓഫീസും പൂട്ടിസീൽവച്ചു. അതേസമയം  കുപ്‌വാര, കംഗൻ നഗരങ്ങളിൽ സംഘടനയുടെ  രണ്ടുഡസൻ കെട്ടിടങ്ങൾ വാടകയ്‌ക്ക്‌ നൽകിയതായും കണ്ടെത്തി. വാടകയ്‌ക്ക്‌ വാങ്ങിയവർക്ക്‌ സംഘടനയുമായി ബന്ധമില്ലാത്തതിനാലും ജീവനോപാധി ആയതിനാലും ഇവ സീൽ ചെയ്‌തിട്ടില്ലന്ന്‌ ഏജൻസി വക്താവ്‌ പറഞ്ഞു. ഭീകര പ്രവർത്തനങ്ങൾക്ക്‌ പണം ലഭിക്കുന്നത്‌ തടയാനാണ്‌ നടപടി.

കശ്‌മീരിലാകെ 188 ആസ്ഥികളാണ്‌ കണ്ടുകെട്ടുകയോ നടപടികൾ നേരിടുകയോ ചെയ്യുന്നത്‌. ദോഡ ജില്ലയിലെ ഖാൻപുര ഗ്രാമത്തിലെ ലഷ്‌കർ കമാൻഡർ ജഹാംഗീറിന്റെ സ്വത്തുക്കളും ശനിയാഴ്‌ച  കണ്ടുകെട്ടി. പാക്കിസ്ഥാനിൽ ഒളിവിലാണ്‌ അബ്ദുൾ റഷീദ് എന്ന ജഹാംഗീർ. നവംബർ അവസാനവും സംഘടനയുടെ 90 കോടിയുടെ സ്വത്ത്‌ കണ്ടുകെട്ടിയിരുന്നു.

- Advertisment -

Most Popular