Friday, October 11, 2024
HomeFilm houseഎല്ലാവരും ശാന്തരാകൂ, നന്‍പകല്‍ ഉടന്‍ തിയേറ്ററിലേക്ക്, സൂചന നല്‍കി മമ്മൂട്ടി, ലിജോ ജോസ്, മമ്മൂട്ടി മാജിക്കിനായി...

എല്ലാവരും ശാന്തരാകൂ, നന്‍പകല്‍ ഉടന്‍ തിയേറ്ററിലേക്ക്, സൂചന നല്‍കി മമ്മൂട്ടി, ലിജോ ജോസ്, മമ്മൂട്ടി മാജിക്കിനായി കാത്ത് ആരാധകര്‍

തിരുവനന്തപുരം രാജ്യാന്തരചലചിത്രമേളയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയും ബഹളവുമുണ്ടായത് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്റരിന് മുന്നിലായിരുന്നു. മമ്മൂട്ടി സനായകനായി തമിഴ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രം കണ്ടവര്‍ കണ്ടവര്‍ മികച്ച അഭിപ്രായം നല്‍കിയാണ് മുന്നേറിയത്. പതിവ് പോലെ മൂന്ന് പ്രദര്‍ശനങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. അവസാന പ്രദര്‍ശനത്തിന് തലേരാത്രി തന്നെ കാത്തുകെട്ടികിടന്ന പ്രേക്ഷകരുടെ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സൂചന നല്‍കി മമ്മൂട്ടി തന്നെ രംഗത്തെത്തിയിരിക്കുന്നു.

മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രം മാറ്റി കൊണ്ടാണ് ചിത്രം ഉടൻ തിയറ്ററുകളിലേക്കെത്തുന്നു എന്ന് സൂചന നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് നൻപകൽ നേരത്ത് മയക്കം നിർമിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുന്ന 27-ാമത് സംസ്ഥാന ചലച്ചിത്ര മേളയിലാണ് മമ്മൂട്ടി ചിത്രം ആദ്യം പ്രദർശിപ്പിച്ചത്. ഐഎഫ്എഫ്കെയുടെ മത്സരവിഭാഗത്തിൽ തിരിഞ്ഞെടുത്ത ചിത്രം മേളയുടെ മൂന്ന് ദിവസങ്ങളിലായി പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടി എൽജെപി ചിത്രം കാണുന്നതായി നിരവധി പേരാണ് തിയറ്ററുകളിൽ തടിച്ച് കൂടിയത്. നീണ്ട ക്യൂവായിരുന്നു പ്രദർശനം നടത്തുന്ന തിയറ്ററിന് മുന്നിൽ കാണപ്പെട്ടത്.

- Advertisment -

Most Popular