Saturday, July 27, 2024
HomeNewshouseകുന്തവും കുടച്ചക്രവും, ഭരണഘടനാധിക്ഷേപം തടസമായില്ല, സജി ചെറിയാനെ അയോഗ്യനാക്കില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

കുന്തവും കുടച്ചക്രവും, ഭരണഘടനാധിക്ഷേപം തടസമായില്ല, സജി ചെറിയാനെ അയോഗ്യനാക്കില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: പ്രസംഗത്തിനിടെ ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

ഇക്കഴിഞ്ഞ ജൂലൈയിൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിൽ പ്രസംഗിക്കവെയാണ് സജി ചെറിയാൻ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയത്. ‘കുന്തവും കുടച്ചക്രവുമല്ല ഭരണഘടന’ എന്ന സജി ചെറിയാന്‍റെ പരമാർശം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സജി ചെറിയാനെ നിയമസഭാംഗത്വത്തിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബിഎസ്പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.

- Advertisment -

Most Popular