Thursday, November 30, 2023
Homeതേറമ്പിൽ രാമകൃഷ്ണനെ സന്ദർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ
Array

തേറമ്പിൽ രാമകൃഷ്ണനെ സന്ദർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ

ദീപാവലി ദിനത്തിൽ നിയമസഭാ മുതിർന്ന സാമാജികൻ തേറമ്പിൽ രാമകൃഷ്ണനെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ എൻ ഷംസീർ. അയ്യന്തോൾ,  സിവിൽ ലൈനിലുള്ള വീട്ടിലായിരുന്നു സന്ദർശനം. ദീപാവലി ദിനത്തിൽ മധുരം നൽകിയാണ് തേറമ്പിൽ രാമകൃഷ്ണൻ ഷംസീറിനെ സ്വീകരിച്ചത്. ജില്ലയിൽ മൂന്ന് പതിറ്റാണ്ടോളം എംഎൽഎയായ രാഷ്ട്രീയ അനുഭവങ്ങൾ പറഞ്ഞ അദ്ദേഹം സ്പീക്കർ സ്ഥാനത്തിരുന്ന പഴയകാല ഓർമ്മകളും ഷംസീറുമായി പങ്കുവെച്ചു. രാഷ്ട്രീയ രംഗത്തെ ജീവിതാനുഭവ സമ്പത്ത് കണക്കിലെടുത്ത് തേറമ്പിൽ രാമകൃഷ്ണനെയും ഭാര്യ ചന്ദ്രമതിയെയും പൊന്നാട അണിയിച്ച് ഉപഹാരം നൽകിയാണ് സ്പീക്കർ ആദരിച്ചത്. നിയമസഭാ മുൻ സ്പീക്കർമാരെ കാണുന്നതിന്റെ ഭാഗമായിരുന്നു ഷംസീറിന്റെ സന്ദർശനം.

- Advertisment -

Most Popular