Tuesday, December 3, 2024
HomeNewshouseശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ

ശബരിമല ദർശനത്തിന്‌ വ്യാഴാഴ്‌ച മുതൽ സ്‌പോട്ട്‌ ബുക്കിങ്‌; പത്തിടത്ത്‌ സൗകര്യം ഒരുക്കിയതായി സർക്കാർ

കൊച്ചി : ശബരിമല ദർശനത്തിന് വ്യാഴാഴ്‌ച‌ മുതല്‍ സ്‌പോട്ട് ബുക്കിങ് സംവിധാനം ഏർപെടുത്തും. പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏര്‍പ്പെടുത്തിയതായി ഹൈക്കോടതിയെ സര്‍ക്കാര്‍  അറിയിച്ചു. മുന്‍കൂർ ബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നും സർക്കാർ കോടതിയില്‍ അറിയിച്ചു. വെര്‍ച്വല്‍ക്യൂവിന് പുറമെയാണിത്.

സ്‌പോട്ട് ബുക്കിങ്ങിന് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നിവയ്‌ക്ക് പുറമേ പാസ്പോര്‍ട്ടും ഉപയോഗിക്കാം. വെര്‍ച്വല്‍ക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്നവിധം സോഫ്റ്റ്വേറില്‍ മാറ്റംവരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

- Advertisment -

Most Popular