Saturday, July 27, 2024
HomeNewshouseബസ്‌ ചാർജ്‌ കൂട്ടണം: സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്‌

ബസ്‌ ചാർജ്‌ കൂട്ടണം: സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്‌

തിരുവനന്തപുരം> ഇന്ധന വില വർധിക്കുന്ന സാഹചര്യത്തില്‍  യാത്രാനിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട്‌  സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് . മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ്‌  പ്രധാന ആവശ്യം. നവംബര്‍ 9 മുതലാണ് അനിശ്ചിതകാല സമരം. ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകി. ‍ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്

വിദ്യാർത്ഥികളുടെ മിനിമം ചാർജ്ജ് 6 രൂപയാക്കുക, കി.മീ.ന്‌  1 രൂപയായി കുട്ടുക, തുടർന്നുള്ള ചാർജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്. കോവിഡ് കാലം കഴിയുന്നത് വരെ  വാഹന നികുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

- Advertisment -

Most Popular