ന്യൂഡല്‍ഹി > ഇന്ത്യന്‍ നാവികസേന മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ നാവികസേന കമാൻഡർ ഉൾപ്പെടെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്‌തു.
മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നതാണ് കേസ്. സംഭവം വൈസ് അഡ്‌മിറല്‍, റിയര്‍ അഡ്‌മിറല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉന്നതതല സംഘം അന്വേഷിക്കും.
നാവികസേനയില്‍ കമാന്‍ഡര്‍ പദവി വഹിക്കുന്ന ഒരു ഉദ്യോഗസ്ഥനും രണ്ട് മുൻ ഉദ്യോഗസ്ഥരേയുമാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്‌ത് വരികയാണ്. അതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.