പത്തൊമ്പതാം നൂറ്റാണ്ട് എന്ന വിനയന്‍ സംവിധാനം ചെയ്യുന്ന മെഗാസിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകളില്‍ ശ്രദ്ധേയമാകാനിടയുള്ള ഒരു പോസ്റ്റര്‍ കൂടി റിലീസ് ചെയ്തു. സുധീകരമന ചെയ്യുന്ന കഥാപാത്രമായ പാച്ചുപ്പണിക്കരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിവിട്ടത്. പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ താഴെ
ശ്രീ ഗോകുലം മൂവീസിന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്ന ബൃഹുത്തായ ചരിത്ര സിനിമയുടെ ഒന്‍പതാമതു രവമൃമരലേൃ ുീേെലൃ ഇന്നു നിങ്ങളുടെ മുന്നില്‍ എത്തുകയാണ്..
തിരുവിതാംകൂറിന്റെ പടനായകന്‍ പാച്ചുപ്പണിക്കരുടെ വേഷം അവതരിപ്പിക്കുന്നത് മലയാളികളുടെ ഇഷ്ട നടന്‍ സുധീര്‍ കരമനയാണ്. പട നയിക്കാനും അങ്കം വെട്ടാനും ഒക്കെ പേരെടുത്ത പ്രഗത്ഭനായ പടനായകന് തസ്‌കര വീരന്‍ കായംകുളം കൊച്ചുണ്ണിയെ പിടികൂടാനാകുന്നില്ല എന്നത് വലിയ അഭിമാനക്ഷതമായിരുന്നു. അതിനു കാരണക്കാരായവരോട് വലിയ പകയും വിരോധവുമായി ഇറങ്ങി തിരിക്കുകയായിരുന്നു പടനായകന്‍. ഇതിനിടയില്‍ ആറാട്ടുപുഴ വേലായുധച്ചേകവര്‍ എന്ന അതിസാഹസികനായ പോരാളിയുടെ രംഗ പ്രവേശം തസ്‌കര വീരനെയും ഒന്നു വിറപ്പിച്ചു..പക്ഷെ അതു മുതലെടുക്കുവാന്‍ പടനായകന്‍ പാച്ചുപ്പണിക്കര്‍ക്കായില്ല… എത്ര ധീരനായ പടനായകനാണങ്കിലും പലര്‍ക്കും കൊട്ടാരത്തിലെ ഉപജാപക വൃന്ദത്തിന്റെ മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നതൊരു സത്യമാണ്.. ചിലര്‍ ചതിയില്‍ മരണപ്പെട്ടിട്ടുമുണ്ട്.. ആരെയും കൂസാത്ത തന്‍േടിയായ പാച്ചുപ്പണിക്കര്‍ക്ക് പലപ്പോഴും സ്വന്തം നിലനില്‍പ്പിനു വേണ്ടിയും പോരാടേണ്ടി വന്നു.. സുധീറിന്റെ വ്യത്യസ്ഥതയുള്ള കഥാ പാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാം..
തിരുവിതാംകുറിന്റെ ചരിത്രരേഖകളില്‍ പലപ്പോഴും തമസ്‌കരിക്കപ്പെട്ട ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന ധീരകഥാപാത്രത്തെ നായകനാക്കി ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം വലിയ ക്യാന്‍വാസില്‍ തന്നെയാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്..
ഏറ്റവും നല്ല സാങ്കേതിക തികവോടെ 2022 ആദ്യപാദത്തില്‍ തീയറ്ററുകളില്‍ എത്തുന്ന ഈ ചിത്രം കൊമേഴ്‌സ്യലായും കലാപരമായും ഒരു നാഴികക്കല്ലായി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍..