Thursday, November 21, 2024
Homeമന്ത്രിയായിരിക്കെ 40 ലക്ഷം കൈപ്പറ്റി; ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം
Array

മന്ത്രിയായിരിക്കെ 40 ലക്ഷം കൈപ്പറ്റി; ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം > മുന്‍ വൈദ്യുതി വകുപ്പു മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന്‌ മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സർക്കാർ തീരുമാനിച്ചു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ തീരുമാനം.

ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് 40 ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് സരിതയുടെ വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിനായി സർക്കാർ ശുപാർശ ചെയ്യാൻ തീരുമാനച്ചത്.

- Advertisment -

Most Popular