തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ ഒരു ലിറ്റർ പെട്രോളിന് കൊച്ചിയിൽ 102.06 രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് 103.95 രൂപയും, കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയിൽ മാറ്റമില്ല.