Thursday, October 31, 2024
HomeNewshouseകനത്ത മഴയിൽ മണികണ്ഠന്‍ ചാല്‍ പാലം വെള്ളത്തിനടിയിൽ; ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു

കനത്ത മഴയിൽ മണികണ്ഠന്‍ ചാല്‍ പാലം വെള്ളത്തിനടിയിൽ; ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു

കനത്ത മഴയിൽ കോതമംഗലം പൂയംകുട്ടി മണികണ്ഠന്‍ ചാല്‍ പാലം വെള്ളത്തിനടിയിലായി.

പാലം മുങ്ങിയതോടെ ആദിവാസി കോളനികൾ ഒറ്റപ്പെട്ടു.

കോളനിയിലെ വീടുകളിൽ നിന്ന് പുറത്തേക്ക് പോയവർ ഇനി പാലത്തില്‍ നിന്ന് വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കേണ്ടി വരും.

ഇന്ന് വൈകിട്ടോടെയാണ് മണികണ്ഠന്‍ ചാല്‍ പാലം വെള്ളത്തിനടിയിലായത്.

നാലോളം ആദിവാസി കോളനികളിലെയും, മണികണ്ഠന്‍ ചാല്‍ ഗ്രാമത്തിലേയും ഏക വഴിയാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്.

- Advertisment -

Most Popular