Saturday, July 27, 2024
Homeപാലായിലേയും കല്പറ്റയിലേയും പരാജയം സുക്ഷ്മമായി പഠിക്കും ;പോരായ്മകളെ ഗൗരവപൂര്‍വ്വം സമീപിക്കും: എ വിജയരാഘവന്‍
Array

പാലായിലേയും കല്പറ്റയിലേയും പരാജയം സുക്ഷ്മമായി പഠിക്കും ;പോരായ്മകളെ ഗൗരവപൂര്‍വ്വം സമീപിക്കും: എ വിജയരാഘവന്‍

തിരുവന്തപുരം: പാലായിലെയും കല്‍പറ്റയിലെയും പരാജയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

‘തിരഞ്ഞെടുപ്പില്‍ 140 നിയോജക മണ്ഡലങ്ങളിലും മികച്ച തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്വാഭാവികമായും ചില പോരായ്മകള്‍ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിടയുണ്ട്. അത്തരം കാര്യങ്ങളെ ഗൗരവപൂര്‍വ്വം സമീപിക്കും. രണ്ട് ഘടകകക്ഷി നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പാലായില്‍ ജോസ്. കെ.മാണിയും കല്പറ്റയില്‍ എല്‍ജെഡിയുടെ സംസ്ഥാനപ്രസിഡന്റ് എം.വി ശ്രെയാംസ്‌കുമാറും. ജയിക്കേണ്ട മണ്ഡലങ്ങളില്‍ സംഘടനാപരമായ പരിമിതികള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തും. ആ നിലയില്‍ പരാജയപ്പെട്ട ചില മണ്ഡലങ്ങളിലെ പോരായ്മകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.ഭാവിയില്‍ പാര്‍ട്ടിക്ക് ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനുളള പരിശോധനകളും തിരുത്തലുകളുമാണ് പാര്‍ട്ടി നടപടികളെന്നും വിജയരാഘവന്‍ പറഞ്ഞു.

അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പരാതികള്‍ കിട്ടി. സംസ്ഥാന കമ്മിറ്റി അത് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തന മേഖലയിലെ ചില പരിമിതികളെ സംബന്ധിച്ചുളള പരിശോധനയാണ് അത്. വ്യക്തിപരമായ പരിശോധനയല്ല, കാര്യങ്ങള്‍ ആകെ പരിശോധിക്കുന്നു, അത് പാര്‍ട്ടി ശൈലിയാണ്. എന്നും വിജയരാഘവന്‍ പറഞ്ഞു

- Advertisment -

Most Popular