Wednesday, September 11, 2024
Home43 പുതിയ കേന്ദ്രമന്ത്രിമാര്‍; ജ്യോതിരാദിത്യ സിന്ധ്യയും രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍
Array

43 പുതിയ കേന്ദ്രമന്ത്രിമാര്‍; ജ്യോതിരാദിത്യ സിന്ധ്യയും രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍

ന്യൂഡല്‍ഹി > കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. പുതുതായി 43 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക് എത്തിയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യയും മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും മന്ത്രിസഭയില്‍ അംഗങ്ങളായി. 11 പേര്‍ക്ക് കാബിനറ്റ് പദവി ലഭിക്കും. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. മന്ത്രിമാര്‍ക്ക് വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ ചായ സത്കാരം ഉണ്ടാകും. പട്ടികയില്‍ വലിയ പ്രാധാന്യം ഉത്തര്‍പ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്.

സത്യപ്രതിജ്ഞ ചെയ്തവര്‍

ജ്യോതിരാദിത്യ സിന്ധ്യ
കിരണ്‍ റിജിജു
നാരായണ്‍ റാണെ
സര്‍ബാനന്ദ സോനോവാള്‍
ഡോ. വീരേന്ദ്ര കുമാര്‍
രാമചന്ദ്ര പ്രസാദ് സിങ്
അശ്വിനി വൈഷ്ണവ്
പശുപതി കുമാര്‍ പരസ്

രാജ് കുമാര്‍ സിങ്
ഹര്‍ദീപ് സിങ് പുരി
മസൂഖ് മാണ്ഡവ്യ
ഭൂപേന്ദ്ര യാദവ്
പുരുഷോത്തം രുപാലിയ
ജി കിഷന്‍ റെഡ്ഡി
അനുരാജ് സിങ് ഠാക്കൂര്‍
പങ്കജ് ചൗധരി
അനുപ്രിയ സിങ് പട്ടേല്‍
രാജീവ് ചന്ദ്രശേഖര്‍
ശോഭാ കരന്തലജെ
ഭാനുപ്രതാപ് സിങ് വര്‍മ
മീനാക്ഷി ലേഖി
അന്നപൂര്‍ണ ദേവി
എ നാരായണ സ്വാമി
കൗശല്‍ കിഷോര്‍
അജയ് ഭട്ട്
ബിഎല്‍ വര്‍മ
അജയ് കുമാര്‍
ചൗബന്‍ ദേവുവിങ്
ഭഗവന്ത് ഖുബ
പ്രതിമ ഭൗമിക്
സുഭാഷ് സര്‍ക്കാര്‍
ഡോ. ഭഗവത് കിഷന്റാവു കാരാട്
ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
ഡോ. ഭാരതി പ്രവിണ്‍ പവാര്‍
ബിശ്വേശ്വര്‍ ടുഡു
നിശിത് പ്രാമാണിക്
ശന്തനു ഠാക്കൂര്‍
ഡോ. എം മഹേന്ദ്രഭായി
ജോണ്‍ ബരിയ
ഡോ. എല്‍ മുരുകന്‍
കപില്‍ പാട്ടീല്‍
സത്യപാല്‍ സിങ് ബാഗേല്‍
ദര്‍ശന വിക്രം ജര്‍ദോഷ്

- Advertisment -

Most Popular