Saturday, July 27, 2024
HomeNewshouseഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്‌ ഹൈക്കോടതി നിർദേശം

ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്‌ ഹൈക്കോടതി നിർദേശം

കൊച്ചി> തലശ്ശേരി ഫസൽ വധ കേസിൽ  വധക്കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വെളിപ്പെടുത്തലിൻ്റെ
അടിസ്ഥാനത്തിൽ  അന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്ദുൽ സത്താർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് അശോക് മേനോൻ്റെ ഉത്തരവ്. തുടരന്വേഷണം ആവശ്യമില്ലന്ന സിബിഐവാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്.

 ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്എസ് പ്രവർത്തകരാണെന്ന് മുൻ  ആർ എസ് എസ് പ്രവർത്തകൻ കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു . ഇതെ തുടർന്നാണ് ഫസലിൻ്റെ സഹോദരൻ കോടതിയെ സമീപിച്ചത്.

കേസിൽ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ തുടരന്വേഷണം വേണമെന്ന് സർക്കാർ സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഫസലിനെ കൊലപ്പെടുത്തിയത് ആർഎസ്‌ എസ് കാരാണെന്ന് സുബീഷിന്റെ വെളിപ്പെട്ടുത്തൽ ഉണ്ടന്നും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേണം നടത്താൻ സിബി ഐ ക്ക’ ബാദ്ധ്യതയുണ്ടന്നുമായിരുന്നു സർക്കാർ നിലപാട് .

ഫസലിന്റെതടക്കം മൂന്ന് കൊലപാതകങ്ങൾ നടത്തിയത് ആർ എസ് സുകാരാണന്നായിരുന്നു വെളിപ്പെടുത്തൽ. മറ്റ് രണ്ട് കേസുകളും പോലിസ് പുനരന്വേഷണം നടത്തി. ഫസൽ വധ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഡിജിപി. കത്ത് നൽകിയിട്ടും സിബിഐ അന്വേഷണം നടത്തുന്നില്ലന്നും .യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ സിബിഐക്ക് ഉത്തരവാദിത്വമുണ്ടെന്നുമായിരുന്നു സർക്കാർ വാദം.

 നിലവിൽ പ്രതികളല്ലാത്തവരാണ് കൊല നടത്തിയതെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ സിബിഐ ശ്രമിക്കുന്നില്ലന്നും സർക്കാർ ചൂണ്ടിക്കാട്ടി കുപ്പി സുബീഷിൻ്റെ വെളിപ്പെടുത്തൽ വിശ്വസനീയമല്ലെന്നായിരുന്നു  സിബിഐ വാദം.

- Advertisment -

Most Popular