കോഴിക്കോട്: കോഴിക്കോട്ട് അഞ്ച് വയസ്സുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
പയ്യാനക്കൽ ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. സമീറയ്‌ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാർ പറയുന്നു.
സംഭവം നടക്കുന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
കുഞ്ഞിൻ്റെ മൃതദേഹം ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.