Saturday, July 27, 2024
Homeമേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഇഎംസിസി ഡയറക്ടർ സ്ഥാനാർഥി; കുണ്ടറയിൽ സ്വതന്ത്രനായി മത്സരിക്കും
Array

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഇഎംസിസി ഡയറക്ടർ സ്ഥാനാർഥി; കുണ്ടറയിൽ സ്വതന്ത്രനായി മത്സരിക്കും

കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ്.ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമർശനം ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷിജു വർഗീസ് രംഗത്തെത്തിയത്.

ആഴക്കടൽ മത്സ്യബന്ധന വിഷയത്തിലെ നിജസ്ഥിതി മന്ത്രി വ്യക്തമാക്കണമെന്നും ഷിജു വർഗീസ് ആവശ്യപ്പെട്ടു.സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റി എംഎൽഎ മുകേഷിനെതിരെയും വിമർശനം ഉയർന്നിരുന്നു.

- Advertisment -

Most Popular