Wednesday, September 11, 2024
HomeNewshouseനേമത്തിന്റെ കാര്യത്തിൽ സംശയമില്ല; നാൽപ്പതിലധികം സീറ്റുകൾ പ്രതീക്ഷിക്കുന്നു - കുമ്മനം രാജശേഖരൻ

നേമത്തിന്റെ കാര്യത്തിൽ സംശയമില്ല; നാൽപ്പതിലധികം സീറ്റുകൾ പ്രതീക്ഷിക്കുന്നു – കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയർപ്പിച്ച് കുമ്മനം രാജശേഖരൻ. ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ജയിക്കാനാണെന്നും, ജയിക്കുന്നത് ഭരിക്കാനാണെന്നും കുമ്മനം മാധ്യമങ്ങളോട് പ്രതികരിച്ചു.സ്ഥാനാർഥി നിർണയം എൻഡിഎ കൂട്ടായി തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു. അതേസമയം ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപി നാൽപ്പതിലധികം സീറ്റുകൾ പ്രതീക്ഷിക്കുന്നതായും കുമ്മനം പറഞ്ഞു.

നേമത്തിന്റെ കാര്യത്തിൽ ബിജെപിക്ക് സംശയങ്ങളില്ല.സ്ഥാനാർത്ഥി നിർണയത്തിൽ താഴെ തട്ടിലുള്ള പ്രവർത്തകരുടെ അഭിപ്രായവും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാർട്ടി തീരുമാനിച്ച് സ്ഥാനാർത്ഥിയെ നിശ്ചയിക്കുമെന്നും ബിഡിജെഎസ് സീറ്റുകളുടെ കാര്യത്തിൽ തർക്കങ്ങൾ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular