Friday, October 11, 2024
HomeFilm houseയു ഹരീഷ് മികച്ച തിരക്കഥാകൃത്ത്; സത്യജിത്ത് റായ് ഇന്റര്‍നാഷണല്‍ ഡോക്യുഫിലിംഫെസ്റ്റിവെലില്‍ മത്തവിലാസം കൂത്തിന് അംഗീകാരം

യു ഹരീഷ് മികച്ച തിരക്കഥാകൃത്ത്; സത്യജിത്ത് റായ് ഇന്റര്‍നാഷണല്‍ ഡോക്യുഫിലിംഫെസ്റ്റിവെലില്‍ മത്തവിലാസം കൂത്തിന് അംഗീകാരം

തിരുവനന്തപുരം: സത്യജിത് റായ് ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിംഫെസ്റ്റിവലില്‍ മത്തവിലാസം കൂത്തിന് അംഗീകാരം. മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡ് മത്തവിലാസം കൂത്ത് എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ കൂടിയായ യു ഹരീഷ് നേടി. കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരില്‍ ക്ഷേത്രത്തില്‍ മാത്രം അരങ്ങേറുന്ന വിശ്വാസാധിഷ്ഠിതമായ ഒരു ക്ഷേത്രകലയാണ് മത്തവിലാസം കൂത്ത്. കൂത്തില്‍ നിന്ന് പലവിധ വ്യത്യാസങ്ങളും ഉള്ള മത്തവിലാസം കൂത്തിന്റെ സമഗ്രമായ ചരിത്രസാംസ്‌കാരിക അടിത്തറ തേടിയുള്ള യാത്രയാണ് ചങ്ങായീസ് ക്രിയേഷന്‍സിന്റെ ബാനറില്‍ യുഹരീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മത്തവിലാസം കൂട്ട് മിത്ത് ആന്റ് ബിലീഫ് എന്ന ഡോക്യുമെന്ററി.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സത്യജിത്ത് റായ് ഫിലിംസൊസൈറ്റി കൊവിഡ്കാലത്ത് ഓണ്‍ലൈനായാണ് മല്‍സരങ്ങളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് 26ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ പുരസ്‌കാരം വിതരണം ചെയ്യും.

- Advertisment -

Most Popular