Saturday, July 27, 2024
HomeINFOHOUSEഇതാര് നമ്മുടെ വടക്കേതിലെ മാധവിക്കുട്ട്യല്ല്യോ? ചിരിച്ച് മരിക്കാന്‍ ബിഗ് ബോസ് ട്രോളുകള്‍; തുടങ്ങും മുമ്പേ മല്‍സരാര്‍ത്ഥികളെ...

ഇതാര് നമ്മുടെ വടക്കേതിലെ മാധവിക്കുട്ട്യല്ല്യോ? ചിരിച്ച് മരിക്കാന്‍ ബിഗ് ബോസ് ട്രോളുകള്‍; തുടങ്ങും മുമ്പേ മല്‍സരാര്‍ത്ഥികളെ ട്രോളി വൈറലായ വീഡികളിതാ

ബിഗ് ബോസ് സീസണ്‍ ത്രീ ആരംഭിച്ചതോടെ ട്രോളന്മാര്‍ക്ക് ചാകരയായി. സാധാരണ രാഷ്ട്രീയനേതാക്കളെയും സിനിമാ താരങ്ങളെയും സ്ഥിരമായി ട്രോളിമടുത്തിരിക്കുന്ന ട്രോളന്മാര്‍ ഇനിയെന്തുചെയ്യുമെന്ന് കരുതിയിരിക്കുമ്പോഴാണ് ബിഗ് ബോസ് സീസണ്‍ ത്രീയെത്തിയത്. ഇത്തവണ ട്രോളാനും മാത്രം ഉള്ള ആളുകളാണ് മല്‍സരാര്‍ത്ഥികളായി എത്തിയിരിക്കുന്നത്. സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെട്ട് വിവാദങ്ങള്‍ പതിവാക്കിയ ഭാഗ്യലക്ഷ്മിമുതല്‍ വേഷത്തിലും രൂപത്തിലും ഭാവത്തിലും വ്യത്യസ്തയായി നില്‍ക്കുന്ന ഡിംപിള്‍ ബാല്‍ വരെ എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്. പരിപാടി ആരംഭിച്ച് ഒരുദിവസം പിന്നിടുന്നതിന് മുമ്പേ തന്നെ ബിഗ് ബോസ് ട്രോളുകള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. മല്‍സരാര്‍ത്ഥികളെ ഓരോരുത്തരെയും വച്ചുള്ള ട്രോള്‍ വീഡിയോ താഴെ

തുടങ്ങും മുമ്പേ ട്രോളാം എന്ന വീഡിയോ താഴെ കാണാം.

- Advertisment -

Most Popular