Tuesday, December 3, 2024
HomeINFOHOUSEഋതുമന്ത്ര മുതല്‍ ഭാഗ്യലക്ഷമി വരെ, മണിക്കൂട്ടന്‍ മുതല്‍ നോബിവരെ, സന്ധ്യമനോജ് മുതല്‍ ലക്ഷ്മി ജയന്‍വരെ, മാജിക്...

ഋതുമന്ത്ര മുതല്‍ ഭാഗ്യലക്ഷമി വരെ, മണിക്കൂട്ടന്‍ മുതല്‍ നോബിവരെ, സന്ധ്യമനോജ് മുതല്‍ ലക്ഷ്മി ജയന്‍വരെ, മാജിക് നമ്പറുകളുമായി കിടിലംഫിറോസും; ആ പതിനാല് പേര്‍ റെഡി; ബിഗ് ബോസിലെ വീട്ടിലെ രഹസ്യങ്ങളുടെ മറ നീങ്ങുന്നു

സീസണ്‍ ഓഫ് ഡ്രീംസ് ബിഗ് ബോസ് സീസണ്‍ ത്രീ വരുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളം ഉയരുകയാണ്. ഇന്നലെ രാത്രി കാത്തുകാത്തിരുന്ന ബിഗ് ബോസിലിത്തവണ 14 മല്‍സരാര്‍ത്ഥികളാണുള്ളത്. സകലമേഖലകളെയും പ്രതിനിധീകരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ആകാശത്തോളം ഉയര്‍ത്തുന്ന വ്യക്തിത്വങ്ങള്‍. ഹാസ്യതാരവും നടനുമായ നോബി മാര്‍ക്കോസ്, ബിസിനസുകാരിയും സൈക്കോളജിസ്റ്റുമായ ഡിംപല്‍ ഭാല്‍, ആര്‍ജെ കിടിലം ഫിറോസ, നടന്‍ മണിക്കുട്ടന്‍, ഡിജെയും മോഡലുമായ സായ് വിഷ്ണു, സിനിമാ സീരിയല്‍ നടന്‍ അനൂപ് കൃഷ്ണന്‍, പാട്ടുകാരിയും വയലിനിസ്റ്റുമായ ലക്ഷ്മി ജയന്‍, ആര്‍ജെ സൂര്യ മേനോന്‍, പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യനും മോഡലും ഡോക്ടറുമായ മജ്‌സിയ ഭാനു, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക ലക്ഷ്മി ജയന്‍, ഗവേഷക വിദ്യാര്‍ത്ഥി അഡോണി ടി ജോണ്‍, നര്‍ത്തകന്‍ റംസാന്‍ മുഹമ്മദ്, മോഡല്‍ ഋതുമന്ത്ര, നര്‍ത്തകി സന്ധ്യമനോജ് എന്നിവരാണ് ഇത്തവ ബിഗ് ബോസിലെത്തിയിരിക്കുന്നത്.


ഇത് സീസണ്‍ ഓഫ് ഡ്രീംസ് എന്നാണ് മോഹന്‍ലാല്‍ ഈ പരിപാടിയെ വിശേഷിപ്പിച്ചത്. ഓരോരുത്തരും അവരവരുടെ പ്രിയപ്പെട്ട വിഷയങ്ങളിലൂടെ വ്യക്തിത്വങ്ങളിലൂടെ കടന്നുപോകുന്നതെങ്ങനെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പരിപാടിയുടെ ആരാധകര്‍.

(്ന്യൂസ് അറ്റ് ഹൗസ് ബിഗ് ബോസ് വിശേഷങ്ങള്‍ പൂര്‍ണമായി നിത്യേന പങ്കുവയ്ക്കുന്നതാണ്. )

- Advertisment -

Most Popular