കോട്ടയം: ഐശ്വര്യകേരളയാത്ര പാലായിലെത്തിയപ്പോള്‍ എല്‍ഡിഎഫിന് മാണിപ്രഹരം. ഇത്രയും കാലം കെഎം മാണി വഴിയാണ് പാലാ എല്‍ഡിഎഫിന് ആഘാതമേല്‍പ്പിച്ചതെങ്കില്‍ ഇത്തവണ മാണി സി കാപ്പന്‍ വഴിയാണ്. എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ച് സീറ്റുണ്ടാകില്ലെന്നുറപ്പായതോടെ മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് കലുമാറി. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര പാലായിലെത്തിയപ്പോള്‍ അതിന്റെ ഭാഗമായി ഭാവിപരിപാടികളും പ്രഖ്യാപിച്ചു. ആവേശകരമായ വരവേല്‍പ്പാണ് മാണി സി കാപ്പന് ലഭിച്ചത്. പാലായില്‍ ജോസ് കെ മാണിയെ മുന്‍നിര്‍ത്തിയുള്ള ആരോപണങ്ങള്‍ ഉന്നയിക്കാനാണ് കാപ്പന്‍ ശ്രദ്ധിച്ചത്. തന്നെ എംഎല്‍എയാക്കിയതിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നന്ദി പറഞ്ഞകാപ്പന്‍ ജോസ് കെമാണി ജൂനിയര്‍മാന്‍ഡ്രേക്കാണെന്നും ആരോപിച്ചു. മുഖ്യമന്ത്രി ജൂനിയര്‍മാന്‍ഡ്രേക്ക് എന്ന സിനിമ ഉടന്‍ കാണമെന്നും ഭാവിയില്‍ ജോസ് കെ മാണിയുടെ ഗുണം അനുഭവത്തില്‍ നിന്ന് പഠിച്ചോളുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മാണി.സി.കാപ്പന്റെ വരവ് യുഡിഎഫിന് ഗുണംചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്ന് കൂടുതല്‍ പേര്‍ക്ക് ബോധ്യമായെന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടുതല്‍ കക്ഷികള്‍ മുന്നണിയിലേക്ക് വരും. പാലയില്‍ കാപ്പന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ മാറ്റമില്ല. ധാര്‍മ്മികത കാപ്പന്റെ പക്ഷത്താണ്. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് ജയിച്ച റോഷി ആഗസ്റ്റിന്‍, തോമസ് ചാഴിക്കാടന്‍ , ജയരാജ് എന്നിവര്‍ എന്തുകൊണ്ട് രാജിവെച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ഐശ്വര്യ കേരള യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 23ന് ശംഖമുഖം കടപ്പുറത്ത് യാത്രയുടെ സമാപന സമ്മേളനം നടക്കും. രാഹുല്‍ ഗാന്ധി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.