Thursday, November 30, 2023
HomeINFOHOUSEപാലായില്‍ കാപ്പനെതിരെ ഉശിരന്‍ പ്രകടനം; കാലുമാറിയ കാപ്പന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്ത്

പാലായില്‍ കാപ്പനെതിരെ ഉശിരന്‍ പ്രകടനം; കാലുമാറിയ കാപ്പന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് രംഗത്ത്

യുഡിഎഫിലേക്ക് കാലുമാറിയ മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാലായില്‍ വമ്പന്‍ പ്രകടനം. പാലായില്‍ ഇടതുപക്ഷത്തിന്റെ ശക്തിപ്രകടനം എന്ന നിലയില്‍ നൂറുകണക്കിന് പേര്‍ അണി നിരന്ന പ്രകടനം പാലാനഗരത്തെ ചുറ്റിവലംവച്ചു. ഞായറാഴ്ച പാലായിലെത്തുന്ന ഐശ്വര്യകേരളയാത്രയില്‍ കാപ്പന്റെ യുഡിഎഫ് പ്രവേശനം ഔദ്യോഗികമാകുന്നതോടെ മണ്ഡലത്തിലെ സാഹചര്യം അനുകൂലമാക്കുകയന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം പ്രകടനം സംഘടിപ്പിച്ചത്. കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കൂടി പിന്തുണ ലഭിച്ചതോടെ ഇടതുപക്ഷംമണ്ഡലത്തില്‍ ഫുള്‍ഫോമിലാണ്. പ്രകടനത്തിന്റെ വീഡിയോ താഴെ

- Advertisment -

Most Popular