Tuesday, November 5, 2024
Homeനാമജപഘോഷയാത്രയുടെ ചെയര്‍മാന്‍ സിപിഎമ്മിലേക്ക്; പന്തളം സമരത്തിലെ മുന്‍നിരക്കാര്‍ പിന്നാലെ; ശബരിമപ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ പുതിയ തന്ത്രം
Array

നാമജപഘോഷയാത്രയുടെ ചെയര്‍മാന്‍ സിപിഎമ്മിലേക്ക്; പന്തളം സമരത്തിലെ മുന്‍നിരക്കാര്‍ പിന്നാലെ; ശബരിമപ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സിപിഎമ്മിന്റെ പുതിയ തന്ത്രം

പത്തനംതിട്ട : ശബരിമല വിഷയത്തില്‍ പന്തളത്ത് നാമജപ ഘോഷയാത്രയ്ക്ക്
നേതൃത്വം നല്‍കിയ നേതാവ് അടക്കം നിരവധി പേര്‍ സിപിഎമ്മിലേക്ക്. ധര്‍മസംരക്ഷണ സമിതി ചെയര്‍മാനും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിപിഎമ്മില്‍ ചേരുന്നത്.

പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും.

ബിഎംഎസ് മേഖലാ ജോ. സെക്രട്ടറി എം സി സദാശിവന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുനിസിപ്പല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപി വിട്ടത്.

- Advertisment -

Most Popular