Wednesday, September 11, 2024
HomeINFOHOUSEസഹപാഠിക്ക് വീട്; കൂട്ടുകാര്‍ക്ക് മാനസികോല്ലാസം; ഒടുവില്‍ ഓണ്‍ലൈന്‍ കലോല്‍സവവും; കൊറോണക്കാലത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ഒരു സ്‌കൂള്‍ താണ്ടിയ...

സഹപാഠിക്ക് വീട്; കൂട്ടുകാര്‍ക്ക് മാനസികോല്ലാസം; ഒടുവില്‍ ഓണ്‍ലൈന്‍ കലോല്‍സവവും; കൊറോണക്കാലത്തിന്റെ ദുരിതങ്ങള്‍ക്കിടയില്‍ ഒരു സ്‌കൂള്‍ താണ്ടിയ ദൂരം

കൊവിഡ്കാലം ദുരിതങ്ങളുടെ കാലം കൂടിയാണ്. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. സ്‌കൂളുകള്‍ തുറക്കാത്ത ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അടച്ചിട്ട വീട്ടില്‍ ഇരുന്ന് പഠിക്കുന്നതിന്റെ മാനസിക സമ്മര്‍ദ്ദങ്ങള്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. എന്നാല്‍ ഇക്കാലത്തും ഓണ്‍ലൈന്‍ പഠനത്തിലൂടെയും മറ്റുപലവിധ ആക്ടിവിറ്റികളിലൂടെയും അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട് സ്‌കൂളുകല്‍. അതേസമയം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സഹപാഠിക്ക് വീടുവച്ചുനല്‍കുന്നതുമുതല്‍ ഒരു സ്‌കൂള്‍ കലോല്‍സവം വരെ നടത്തി ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികള്‍. അവരുടെ അധ്യാപകരുടെ നായകത്വത്തില്‍ കുട്ടികള്‍ വീടുകളിലിരുന്ന് ഒരു സമ്മര്‍ദ്ദവുമില്ലാതെ ഒരുവര്‍ഷം പൂര്‍ത്തിയാക്കി.

കൂച്ച് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് രചന 2021 ഓണ്‍ലൈന്‍ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചത്. ജനുവരി 29, 30, 31 മൂന്ന്ദിവസങ്ങളിലായാണ് മത്സരം നടന്നത്. 2006 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗം രണ്ടാം ഭാഷ പഠിക്കുന്ന മലയാളം വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സാഹിത്യ വേദി രൂപീകരിച്ചത്. സാഹിത്യവേദി പതിനഞ്ച് വര്‍ഷം ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

നൂറ്റിയെട്ട് ഇന്‍ലന്റ് മാസികകള്‍,ചലച്ചിത്ര പാഠപുസ്തകമായ റീല്‍, ഉറവ്, പയമ, അക്ഷരം, പാസ് വേഡ്, കന്നല്‍, കൂച്ച് തുടങ്ങി വാര്‍ഷികപ്പതിപ്പുകള്‍, മൂന്ന് ഡോക്യുമെന്ററി, ഒരു ഹ്രസ്വ ചലച്ചിത്രം, സാഹിത്യ വേദിയുടെ ഭാഗമായി ഹയര്‍ സെക്കന്ററി വിഭാഗം രണ്ടാം ഭാഷ മലയാളം പഠിക്കുന്ന കുട്ടികളുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വീടില്ലാത്ത തങ്ങളുടെ സഹപാഠിക്ക് വീട് നിര്‍മ്മിച്ചു കൊടുക്കാനും, സാഹിത്യവേദിക്ക് സാധിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗം മലയാളം അധ്യാപകനായ രതീഷ് പിലിക്കോടാണ് പതിനഞ്ച് വര്‍ഷം മുന്‍പ് സ്‌കൂളില്‍ സാഹിത്യ വേദി രൂപീകരിച്ചത്.

ലോക് ഡൗണ്‍ കാലത്ത് മുപ്പതോളം സാഹിത്യ കൃതികള്‍, നൂറോളം എഴുത്തുകാരുടെ സാന്നിദ്ധ്യത്തില്‍ വായനയും, ചര്‍ച്ചയും നടത്തി. ബഹു.റവന്യൂ ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അഭിനന്ദിച്ച് കൊണ്ട് വീഡിയോ സന്ദേശം നല്‍കി. ബഹു.പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥും അഭിനന്ദനം അറിയിച്ചു.സാഹിത്യ നിരൂപകന്‍ ഇ.പി.രാജഗോപാലന്‍, അശോകന്‍ ചരുവില്‍, ഡോ.അംബികാസുതന്‍ മാങ്ങാട്, എസ്.ശാരദക്കുട്ടി, മാധവന്‍ പുറച്ചേരി, കല്പറ്റ നാരായണന്‍, ഡോ.ജിനേഷ് കുമാര്‍ എരമം, എ.സി. ശ്രീഹരി,കെ.വി.സജീവന്‍, പി.പ്രേമചന്ദ്രന്‍, എ.വി.സന്തോഷ് കുമാര്‍, കെ.വി.മണികണ്ഠദാസ് തുടങ്ങി നിരവധി എഴുത്തുകാരുടെ സാന്നിദ്ധ്യം പുസ്തക ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.


‘രചന 2021’ എന്ന പേരില്‍ വാട്‌സാപ്പ് സംവിധാനം ഉപയോഗിച്ച് ജനുവരി 29, 30, 31 തിയ്യതികളില്‍ നടന്ന കലോത്സവം നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ മുഖ്യാതിഥിയാവും.
സമാപന പരിപാടി സാഹിത്യ അക്കാദമി നിര്‍വ്വാഹക സമിതിയംഗം ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.. സ്‌കൂള്‍ മാനേജര്‍ കെ.മൊയ്തീന്‍ കുട്ടി ഹാജി പ്രിന്‍സിപ്പല്‍ കെ.വി.രഘുനാഥന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.പ്രഭാകരന്‍, കാസര്‍കോട് ഇന്റലിജന്‍സ് ഉ്യടജ കെ.ദാമോദരന്‍ മുഖ്യാതികളായി പങ്കെടുത്തു.

ഹ്രസ്വചിത്ര മത്സരം, ശബ്ദ നാടകം പൊതു വിഭാഗത്തിലും, മറ്റുള്ളവ കൂച്ച് സാഹിത്യ വേദി വേദി അംഗങ്ങള്‍ക്കും, ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ പഠിക്കുന്നവര്‍ക്കുമായാണ് ക്രമീകരിച്ചിരുന്നത്.മുപ്പത് ഇനങ്ങളിലായി, നാല് വിഭാഗത്തിലാണ്
മത്സര പരിപാടികള്‍ സംഘടിപ്പിച്ചത്. ഓരോ പരിപാടിയുടെ രജിസ്‌ട്രേഷന് പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. നിബന്ധനകള്‍ പ്രസ്തുത ഗ്രൂപ്പില്‍ നല്‍കി..

മലയാളം അധ്യാപകനായ രതീഷ് പിലിക്കോട് കൂച്ച് സാഹിത്യ വേദിയുടെ സ്റ്റാഫ് എഡിറ്റര്‍ രതീഷ് പിലിക്കോട് ജനറല്‍ കണ്‍വീനറും, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ചെയര്‍മാനും, അഭിജിത്ത് പി., സഞ്ജയ്.പി, പാര്‍വണ്‍ ആര്‍.ദാസ്, അമൃത.ഇ എന്നിവര്‍ കണ്‍വീനറുമായ കമ്മറ്റിയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

- Advertisment -

Most Popular