സോളാര്‍ പീഡന കേസ് സിബിഐക്ക് വിട്ടതോടെ ആഹ്ലാദത്തിലായത് ബിജെപിയുടെ കേരള നേതൃത്വമാണ്. തങ്ങളുടെ തലയ്ക്ക്മുകളിലൂടെ ദേശീയ നേതൃത്വം പ്രതിഷ്ഠിച്ച വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ കാര്യം കുഴപ്പത്തിലാകുമെന്ന ആശ്വാസമാണ് നേതാക്കള്‍ പങ്കുവയ്ക്കുന്നത്. കേസ് ഏറ്റെടുക്കാന്‍ ആദ്യം മടിച്ച ദേശീയ നേതൃത്വത്തിന് മുന്നില്‍ ഒരു തടസ്സവാദവുമുന്നയിക്കാതെ നില്‍ക്കുകയാണിപ്പോള്‍ കെ സുരേന്ദ്രനും സംസ്ഥാന ഘടകവും. സ്വന്തം നേതാവ് കുരുക്കിലാകുമെന്നുറപ്പായിട്ടും കേസ് ഏറ്റെടുക്കുന്നതില്‍ വിമുഖത പ്രകടിപ്പിക്കാത്തതെന്താണെന്ന സംശയമാണ് കേന്ദ്രനേതൃത്വത്തിന്. എന്തായാലും അബ്ദുള്ളക്കുട്ടി ഇതോടെ ദേശീയ നേതൃത്വത്തിന് മുന്നില്‍ ഹാജരായി കേസ് രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണെന്ന പരാതി ഉന്നയിച്ചിരിക്കുകയാണത്രെ. ആറ് വര്‍ഷം മുമ്പ് അബ്ദുള്ളക്കുട്ടിക്കെതിരായി സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ പങ്കുവച്ച പരാതികളും പരസ്യപ്രതികരണങ്ങളും താഴെ
- Advertisment -