Monday, July 15, 2024
HomeINFOHOUSEനരസിംഹത്തില്‍ മോഹന്‍ലാലിന്റെ തലയെടുപ്പ് കൂട്ടിയ ആന; ഉല്‍സ്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി; മംഗലാംകുന്ന് കര്‍ണന്‍ വിടപറഞ്ഞു; ആനക്കമ്പക്കാര്‍ക്ക്...

നരസിംഹത്തില്‍ മോഹന്‍ലാലിന്റെ തലയെടുപ്പ് കൂട്ടിയ ആന; ഉല്‍സ്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി; മംഗലാംകുന്ന് കര്‍ണന്‍ വിടപറഞ്ഞു; ആനക്കമ്പക്കാര്‍ക്ക് തീരാദു:ഖം, കരളലിയിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇവിടെ കാണാം

ഉല്‍സ്സവപ്പറമ്പുകളിലെ തലപ്പൊക്കത്തിന്റെ ചക്രവര്‍ത്തി മംഗലാകുന്ന് കര്‍ണന്‍ ചരിഞ്ഞു. ആരാധകരുടെ ആവേശമായ മംഗലാംകുന്ന് കര്‍ണന്‍ നരസിംഹമടക്കമുള്ള സിനിമകളുടെ തലയെടുപ്പുയര്‍ത്തി ആനക്കമ്പക്കാരുടെ പ്രിയപ്പെട്ട ആരാധനാപാത്രമായിരുന്നു. 90 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹചമായ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചുവരികയായിരുന്നു. കഥാനായകന്‍, കാട്ടുചെമ്പകം, നരസിംഹം തുടങ്ങിയ സിനിമകളിലൂടെ വിജയസിനിമയ്ക്കുള്ള ഒറ്റമൂലിയായും മംഗലാംകുന്ന് കര്‍ണന്‍ മാറിയിരുന്നു.

1989 ല്‍ ബീഹാറിലെ ചപ്രയില്‍ നിന്നും നാണു എഴുത്തഛന്‍ ഗ്രൂപ്പാണ് കര്‍ണ്ണനെ നാട്ടിലെത്തിക്കുന്നത്. ബീഹാറി ആനകളുടെ വരവ് ആരംഭിച്ചത് 1970ലാണ്. ബീഹാര്‍ ആന എന്നു പറയുമ്പോള്‍ തന്നെ ആസ്സാം, അരുണാചല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും സോണ്‍പൂര്‍ മേളയിലെത്തിയവയും ഉള്‍പ്പെടും. കേരളത്തില്‍ ഉത്സവങ്ങളുടെ എണ്ണം കുടുകയും ആനകള്‍ തികയാതെ വരികയും ബീഹാറില്‍ ആനകള്‍ക്കു വില കുറവായതും കേരളത്തിലേക്കു ആനകള്‍ എത്തുവാന്‍ കാരണമായി.

ഇന്നു കാണുന്ന ആനകളില്‍ തൊണ്ണൂറു ശതമാനവും ബീഹാറി അല്ലെങ്കില്‍ ആസ്സാം തന്നെ.1പറവൂരിനടുത്തുള്ള ചക്കുമരശ്ശേരി ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിന് ആദ്യമായി കര്‍ണ്ണന്‍ എത്തുമ്പോള്‍ എഴുത്തഛന്‍ കര്‍ണ്ണനായിട്ടായിരുന്നു. പിന്നീട്ട് ഒറ്റപ്പാലം മനിശ്ശേരിഹരിയുടെ കയ്യിലായിരുന്നു 10 വര്‍ഷത്തോളം. 2000ല്‍ മംഗലാംകുന്നുകാര്‍ വാങ്ങി , മംഗലാംകുന്നു കര്‍ണ്ണനായി.

കര്‍ണ്ണനെ കുറിച്ചു പറയുമ്പോള്‍ ആദ്യം അവന്റെ സ്വഭാവഗുണമാണ് .ശുദ്ധപാവം , ഇന്നേവരെ ആരെയെങ്കിലും അപായപ്പെടുത്തിയതായി കേട്ടിട്ടില്ല. അവന്റെ ചങ്ങല തന്നെ കണ്ടാല്‍ അറിയാം ,വണ്ണം കുറഞ്ഞ ചങ്ങലകളാണ്. നീരു കഴിഞ്ഞു അഴിക്കാന്‍ ഭേദ്യം ഒന്നും വേണ്ട. അഴിച്ചെടുക്കാന്‍ ഒന്നു പേടിപ്പിച്ചാല്‍ മതി അവന്‍ ഇരിക്കും ,അഴിച്ചു തറി മാറ്റാന്‍ കഴിയും പ്രത്യേകിച്ച് അസുഖങ്ങളൊന്നും കര്‍ണനു വരാറില്ല .എല്ലാ വര്‍ഷവും സുഖചികിത്സയുണ്ട്.18 നല്ല നഖങ്ങള്‍ , ഉയര്‍ന്നു വിരിഞ്ഞ തലക്കുനി , വായു കുഭം പരന്നതാണ് , നീണ്ട തുമ്പി , നല്ല ഇടനീട്ടം , ചെവി വലുപ്പം പാകത്തിന് , നല്ലനടയമരങ്ങള്‍ , എടുത്ത കൊമ്പുകള്‍ എന്നൊന്നും പറയാന്‍ കഴിയില്ല , എന്നാല്‍ തീര്‍ത്തും കീഴ്‌ക്കൊമ്പുമല്ല .വാലിന് നീളം കുടുതലുണ്ട് , കണ്ണുകള്‍ വെളളി കണ്ണുകളാണ്.

നിലവു നില്‍ക്കാന്‍ കര്‍ണ്ണന്‍ അതി സമര്‍ത്ഥന്‍ .വെറുതെ നില്‍ക്കുമ്പോള്‍ പോലും ഇരിയ്ക്ക സ്ഥാനത്തു നിന്നും ഉയര്‍ന്നിരിക്കും അവന്റെ ശിരസ്സ് നല്ല വെള്ളമാണെങ്കിലേ കുടിക്കു , നല്ല ഭക്ഷണവും വേണം , വാടിയതൊന്നും തൊട്ടു നോക്കില്ല , തറിയും വെടിപ്പുള്ളതുവേണം , ഇല്ലെങ്കില്‍ അവന്‍ കിടക്കില്ല. സിസണില്‍ നൂറ്റി ഇരുപതോളം എഴുന്നള്ളിച്ചകള്‍ ഉണ്ട് കര്‍ണ്ണന്.ആ ഇത്തിരിക്കുഞ്ഞന്റ കടന്ന് വരവ് പല ഉയര കേമന്‍മാരുടെയും ഉറക്കം കെടുത്തി.

കാര ണം ഉയരം കൊണ്ട്‌ െവല്ലുവിളിച്ചവരെ നിലവു കൊണ്ട് മറുപടി പറയുന്ന അല്‍ഭുതമായി മാറിയ ആണ്‍ പിറപ്പ്. അത് ലക്ഷക്കണക്കിന് ജന മനസ്സുകളില്‍ ആനകമ്പത്തിന്റ വിത്ത് പാകി. ആ പേര് പടര്‍ന്ന് കയറിയത് പതിനായിരങ്ങളുടെ ഇടനെഞ്ചിലൂടെയായിരുന്നു.കടന്ന് പോകുന്ന ഉല്‍സവ നഗരികളില്‍ പതിനായിരങ്ങളുടെഅംഗീകാരങ്ങ ളും പട്ടങ്ങളുംഏറ്റു വാങ്ങിയ പതിറ്റാണ്ടുകള്‍. കാലം അവനെ വിളിച്ചു തലയെടുപ്പിന്റെ തല തൊട്ടപ്പനെന്ന്.യുവത്തം വിട പറയുന്ന കാലഘട്ടത്തില്‍ മോഹവില നല്‍കി മീഗലാംകുന്ന് ചെട്ടിയാര് അവനെ സ്വന്തമാക്കി. അങ്ങനെ മംഗലാംകുന്ന് കര്‍ണനായി. ഇന്ന് ആനക്കേരളീ അടക്കി ഭരിക്കുന്ന തെച്ചിക്കോട്ട്കാവ്രാമചന്ത്രനടക്കം വരുന്ന ഉയരക്കേമന്‍മാരെമുട്ടുമടക്കിച്ച് ലക്ഷക്കണക്കിന് ആരധവ്യദ്ധ ങ്ങളെ സ്ര്‍ട്ടിച്ച ഉലകനായകന് പ്രായം 65 ല്‍എത്തി നില്‍ക്കുന്നു. എന്നിട്ടും ചോരാത്ത പോരാട്ട വീര്യം കൈമുതലാക്കിയ സൂര്യപു ത്രന് മുന്നില്‍ ന്യൂ ജനറേഷന്‍ നായകന്‍മാരും മുട്ടുമടക്കുന്നു. സൂര്യപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി വളര്‍ന്ന കര്‍ണന്റെ ഓര്‍മകളില്‍ ആരാധകര്‍സങ്കടത്തിലാണ്.

- Advertisment -

Most Popular