Wednesday, September 11, 2024
HomeFilm houseഇതാ ഒരുവൃദ്ധനായ യുവാവ്; ഇതുവരെ കാണാത്ത ലുക്കില്‍ ബിജുമേനോന്‍; ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി പാര്‍വ്വതിയും;...

ഇതാ ഒരുവൃദ്ധനായ യുവാവ്; ഇതുവരെ കാണാത്ത ലുക്കില്‍ ബിജുമേനോന്‍; ഒരിടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി പാര്‍വ്വതിയും; ബിജുമേനോന്റെ ക്യാരക്ടര്‍ ലുക്ക് ഇതാ ഇവിടെ

ഇതുവരെ കാണാത്ത ലുക്കില്‍ നടന്‍ ബിജുമേനോന്‍ എത്തുന്ന സിനിമയാണ് ആര്‍ക്കറിയാം. വൃദ്ധനായ ഒരു കുടുംബനാഥന്റെ കഥയാണ് ചിത്രം പറയുന്നത്. നടി പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. വയോധികന്റെ റോളിലാണ് താരം ചിത്രത്തിലെത്തുന്നത്. നടി പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കഥാപാത്രമാണ് ബിജു മേനോന്റേത്. ഇപ്പോഴിതാ ചിത്രത്തിലെ ബിജു മേനോന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്.

പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകള്‍ക്കു വേണ്ടിയും ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുള്ള സനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ക്കറിയാം’. ഇലക്ട്ര, ടേക്ക്ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, മാലിക് എന്നിവയാണ് സനു ക്യാമറ ചലിപ്പിച്ചിട്ടുള്ള മലയാള ചിത്രങ്ങള്‍. ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിനായി കാത്തിരിക്കണമെന്നും ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്നും ബിജു മേനോന്‍ നേരത്തേ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.’

തീര്‍ത്തും വേറിട്ട ലുക്കിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. വയോധികന്റെ ഗെറ്റപ്പിലാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. യാത്രയ്ക്കിടെ പെട്ടുപോയ രണ്ട് പേരായാണ് പാര്‍വതിയും ഷറഫുദ്ദീനും ചിത്രത്തില്‍ എത്തുന്നതെന്നാണ് മനസിലാക്കാനായതെന്ന് ടീസര്‍ കണ്ട പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ചിത്രം ഫെബ്രുവരി 26ന് പ്രേക്ഷകരിലേക്കെത്തും. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ഒപിഎം ഡ്രീം മില്‍ സിനിമാസിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ സനു ജോണ്‍ വര്‍ഗ്ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് . സംവിധായകനായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. ജി ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നേഹ അയ്യരും യക്ഷന്‍ ഗാരി പെരേയ്രായും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വ്വഹിക്കുന്നത് രതീഷ് ബാലകൃഷ്ണ പൊതുവാളാണ്. ജ്യോതിഷ് ശങ്കറാണ് കല. സമീറ സനീഷാണ് കോസ്റ്റ്യൂം കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ്. അരുണ്‍ സി തമ്പിയും സന്ദീപാ രക്ഷിതുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്, വാവയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനിംഗ് ഓള്‍ഡ് മൊങ്ക്‌സാണ്. ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

- Advertisment -

Most Popular