Friday, November 22, 2024
Homeചെങ്കോട്ടയിലുയര്‍ത്തിയ കൊടി കൊണ്ടത് മോദി സര്‍ക്കാരിന്റെ നെഞ്ചില്‍; ദില്ലി കര്‍ഷക റിപ്പബ്ലിക്കായി; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഉന്നതതല...
Array

ചെങ്കോട്ടയിലുയര്‍ത്തിയ കൊടി കൊണ്ടത് മോദി സര്‍ക്കാരിന്റെ നെഞ്ചില്‍; ദില്ലി കര്‍ഷക റിപ്പബ്ലിക്കായി; ഇന്റര്‍നെറ്റ് വിച്ഛേദിച്ചു; ഉന്നതതല യോഗം വിളിച്ച് സര്‍ക്കാര്‍

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ ദില്ലിയില്‍ തുറന്ന സമര മുഖം അക്ഷരാര്‍ത്ഥത്തില്‍തലസ്ഥാനത്തെ കര്‍ഷക റിപ്പബ്ലിക്കാക്കി. തൊട്ടുപിന്നാലെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ചെങ്കോട്ടയില്‍ വീണ്ടും കടന്നുകയറിയ കര്‍ഷകര്‍ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തില്‍ കര്‍ഷക സംഘടനകളുടെയും മറ്റും കൊടികള്‍ സ്ഥാപിച്ചു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. അമിത് ഷായും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കും.

ഡല്‍ഹിയില്‍ ഇന്ന് ഉച്ച മുതല്‍ 12 മണിക്കൂര്‍ നേരത്തേക്കാണ് ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കര്‍ഷകര്‍ക്ക് റാലി നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. തീരുമാനമെടുക്കും.

രാവിലെ സിംഘു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും ബാരിക്കേഡ് തകര്‍ത്ത് സമരക്കാര്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ് നടപടിയില്‍ രണ്ട് കര്‍ഷകര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വെടിവയ്പ്പിലാണ് ഒരാള്‍ മരിച്ചതെന്ന് കര്‍ഷകര്‍ പറഞ്ഞു. മൃതദേഹം പൊലീസ് കൊണ്ടുപോയതായും ബന്ധുക്കളും കര്‍ഷകരും പറഞ്ഞു.

- Advertisment -

Most Popular