Saturday, July 27, 2024
HomeINFOHOUSEഅവസാനമന്ത്രിസഭായോഗത്തില്‍ ഉമ്മന്‍ചാണ്ടി ലാവലിന്‍ സിബിഐക്ക് വിട്ട കാലത്ത് മാധ്യമങ്ങളും കോണ്‍ഗ്രസ്സും ആഘോഷമാക്കി; പരാതിക്കാരിയുടെ ആവശ്യപ്രകാരം സോളാര്‍...

അവസാനമന്ത്രിസഭായോഗത്തില്‍ ഉമ്മന്‍ചാണ്ടി ലാവലിന്‍ സിബിഐക്ക് വിട്ട കാലത്ത് മാധ്യമങ്ങളും കോണ്‍ഗ്രസ്സും ആഘോഷമാക്കി; പരാതിക്കാരിയുടെ ആവശ്യപ്രകാരം സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതോടെ നേരെ തിരിഞ്ഞ് മാധ്യമങ്ങള്‍; സോളാര്‍ കേസ് സിപിഎമ്മിന് ഇരുതലമൂര്‍ച്ചയുള്ള വാള്‍

അന്നൊരു സര്‍ക്കാര്‍ അവസാന മന്ത്രിസഭായോഗത്തില്‍ ലാവലിന്‍ കേസ് സിബിഐക്ക് വിട്ടു; മാധ്യമങ്ങളും കോണ്‍ഗ്രസ്സും ആഘോഷമാക്കി; പരാതിക്കാരിയുടെ ആവശ്യപ്രകാരം സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതോടെ സ്തംഭിച്ച് മാധ്യമങ്ങള്‍; സോളാര്‍ കേസ് സിപിഎമ്മിന് ഇരുതലമൂര്‍ച്ചയുള്ള വാള്‍

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലാണ് അടിയന്തിരപ്രാധാന്യത്തോടെ ലാവലിന്‍ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനമെടുത്തത്. കേവലം ഒരു സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവം നടക്കുമ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന പിണറായി വിജയനെ കുരുക്കാനായി പ്രത്യേകം തയാറാക്കിയ കേസ് എന്ന്പിന്നീട് കോടതികള്‍ പോലും പരോക്ഷമായി പരാമര്‍ശിക്കപ്പെട്ട സംഭവം. എന്നാല്‍ വിജിലന്‍സുള്‍പ്പെടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൈയിലുണ്ടായിരുന്ന സകല ഏജന്‍സികളും തള്ളിക്കളഞ്ഞ കേസ് എന്നാല്‍ പിന്നെ സിബിഐ വന്നിട്ട് പിടിക്കട്ടെ എന്ന വാശിയോടെയാണ് ഉമ്മന്‍ചാണ്ടിയുടെ താല്‍പര്യപ്രകാരം മന്ത്രിസഭായോഗം ചേര്‍ന്ന് തീരുമാനിച്ചത്. അങ്ങനെ സിബിഐക്ക് വിട്ടു. അന്ന് സകല മാധ്യമങ്ങളും പിണറായി വിജയനെതിരെയും സിപിഎമ്മിനെതിരെയും ചര്‍ച്ചകള്‍ നടത്തി. ചെന്നൈ ബിസിനസ്സും കമലാഇന്റര്‍ നാഷണലും വരെ നീളുന്ന കഥകളെഴുതി. എന്നാല്‍ ഇന്നിപ്പോള്‍ ഒരു പീഡനക്കേസില്‍പരാതിയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ ഒരു നീക്കം നടത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടിയെവീരനായകനാക്കി പൊക്കിയുയര്‍ത്തിക്കൊണ്ടു വന്നിരുന്ന മാധ്യമങ്ങള്‍ക്ക് ഇരുട്ടടിയായി. അതുകൊണ്ട് പണ്ട് സകല കേസും സിബിഐക്ക് വിടാത്തതെന്ത് എന്ന് വാദി്ച്ചുകൊണ്ടിരുന്ന മാധ്യമങ്ങള്‍ ഇതെന്തുകൊണ്ട് വിട്ടു എന്ന മുടന്തന്‍ ന്യായമുന്നയിച്ച് രാത്രി ചര്‍ച്ചകള്‍ നയിച്ചു. അവതാരകരും പ്രതിപക്ഷനേതാക്കളും സ്ഥല ജലവിഭ്രാന്തി മൂലം പലതും വിളിച്ചുപറഞ്ഞു. സിബിഐയുടെ വിശ്യാസ്യതയെ വാനോളം പുകഴ്ത്തുന്ന ബിജെപി നേതാക്കളും ഉമ്മന്‍ചാണ്ടിക്ക് വേണ്ടി രംഗത്തെത്തി.

സ്വന്തം നേതാവ് ദേശീയ വൈസ് പ്രസിഡന്റ് കൂടി പ്രതിയായ കേസില്‍ സ്വന്തം സര്‍ക്കാരിന്റെ സിബിഐ അന്വേഷിക്കുമ്പോള്‍ എന്തുനിലപാടെടുക്കുമെന്നറിയാതെ അവര്‍ ഇരുട്ടില്‍ തപ്പി. മാത്രമല്ല ബിജെപി ദേശീയ വൈസ് പ്രസിഡന്റിന് വേണ്ടി ഇനി ടൈറ്റാനിയം മോഡലില്‍ ഈ കേസ് ഏറ്റെടുക്കാതെ പിന്‍മാറിയാല്‍ അതും കുരുക്കാവും. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ രാഷ്ട്രീയ ആയുധമായി അപ്പോള്‍ സോളാര്‍ പീഡനക്കേസ് മാറും. കാരണം സംസ്ഥാനസര്‍ക്കാരിനെതിരായ കേസ് ഏതെങ്കിലും പരാതി കിട്ടുമ്പോഴേക്കും കേസെടുത്തുകൊണ്ടുപോകുന്ന കേന്ദ്രത്തിന്റെ ഏജന്‍സി ഇത്രയും കൃത്യമായ സാഹചര്യമുണ്ടായതോടെ എന്തുകൊണ്ട് ഏറ്റെടുക്കുന്നില്ല എന്ന ചോദ്യമുയരും. എന്തായാലും എല്‍ഡിഎഫിന് ഈ കേസ് രാഷ്ട്രീയ നേട്ടമാകും എന്നുറപ്പാണ്. അതേ സമയം പുതിയ സാഹചര്യത്തില്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മാധ്യമപ്രവര്‍ത്തകനായ എം രഘുനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററ് താഴെ.

സോളാര്‍ കേസിലെ പ്രതിയും ഇരയുമായ സ്ത്രീ എറ്റവും ഒടുവില്‍ സര്‍ക്കാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടതിനെ വിമര്‍ശിച്ച് നിഷ്‌കുകള്‍ ധാര്‍മ്മിക രോഷവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പണ്ട് ലാവ്‌ലിന്‍ കേസ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സിബിഐക്ക് വിട്ടതു പോലെ തന്നെ ഇതും, രണ്ട് കൂട്ടരും രാഷ്ട്രീയം കളിക്കുന്നു തുടങ്ങിയ പ്രചാരണത്തിന് മുന്നില്‍ തലസ്ഥാനത്തെ ചില മാധ്യമ പ്രവര്‍ത്തകരെയും കാണാം. അവരും ഇപ്പോള്‍ നിഷ്‌കുകളാണ്. എന്നാല്‍ രണ്ടും ഒരു പോലെയാണൊ? രണ്ടും തമ്മില്‍ അജഗജാന്തരമില്ലെ?. ലാവ്ലിന്‍ കേസ് അന്വേഷിച്ച വിജിലന്‍സ് ഒരു ക്രമക്കേടുമില്ലെന്ന് കാണിച്ച് സര്‍ക്കാറിന് അന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നിട്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പത്തെ അവസാന ക്യാബിനറ്റിലാണ് സിബിഐക്ക് വിട്ടത്. സിബിഐ കേസ് വിചാരണക്കോടതി വലിച്ചെറിഞ്ഞു. സിബിഐ അപ്പീല്‍ ഹൈക്കോടതി തള്ളി. ഇപ്പോള്‍ അതേ സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകരും കേന്ദ്ര ബിജെപിയും സുപ്രീം കോടതിയുടെ തിണ്ണ നിരങ്ങുകയാണ്. എന്നിട്ടും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആഘോഷം നിര്‍ത്തിയില്ല. കഴിഞ്ഞ ദിവസം പോലും പ്രതിപക്ഷ നേതാവ് ശ്രീമാന്‍ രമേശ് ചെന്നിത്തല ഈ ആഘോഷം നിയമസഭയില്‍ നടത്തിയിരിക്കുന്നു. അതും മാധ്യമ നിഷ്‌കുകള്‍ വാഴ്ത്തുപാട്ടാക്കി.
എന്നാല്‍ സോളാര്‍ കേസോ? ഇവിടെ അന്വേഷണം പൂര്‍ത്തിയായില്ല. ഇര പറയുന്നു സിബിഐ വേണമെന്ന്. വാളയാര്‍ കേസിലും സര്‍ക്കാര്‍ ഇതേ നിലപാടാണ് എടുത്തത്. അതിനായി ഹൈക്കോടതിയില്‍ അപ്പീല്‍ വരെ നല്‍കി. ടൈറ്റാനിയം കേസ് രണ്ട് വര്‍ഷം മുമ്പ് സിബിഐക്ക് വിട്ടു. സി ബി ഐ ക്ക് സമയമില്ല. അതേ സമയം ലൈഫ്മിഷന്‍ കേസില്‍ ഉറക്കപ്പായയില്‍ നിന്നും സിബിഐ അന്വേഷണത്തിന് എത്തി. പരാതിക്കാരന്‍ കോണ്‍ഗ്രസുകാരനാണ്. ലക്ഷ്യം സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടയലാണ്. അശോക് ഗെഹ്ലോട്ട് പറഞ്ഞ പോലെ സംസ്ഥാന സര്‍ക്കാറിനെ അട്ടിമറിക്കാനാണ്. ഇതിനെയും കണ്ണുമടച്ച് പിന്താങ്ങുന്നവരാണ് ഈ നിഷ്‌ക്കുകള്‍. മാറാട് കേസ് സിബിഐ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് ജുഡീഷ്യല്‍ കമ്മീഷനാണ്. കേസ് മുന്നോട്ട് നീക്കാന്‍ സിബിഐക്ക് സമയമില്ല. പെരിയ ഇരട്ടക്കൊലക്കേസിലൊ? സംസ്ഥാന പോലീസ് കുറ്റമറ്റ രീതിയില്‍ അന്വേഷിച്ച് വളരെ പെട്ടെന്ന് തന്നെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു. അത് പോര. ഈ നിഷ്‌കുകള്‍ക്ക് സിബിഐ വേണം. ലക്ഷ്യം സി പി ഐ എം ആണ്. പക്ഷെ നിഷ്‌കൂസിന് അതിലും ആഘോഷമല്ലെ?പക്ഷെ, സോളാര്‍ കേസില്‍ സിബിഐ പറ്റൂല. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി നല്‍കിയതായി പറയുന്ന 164 സ് സ്റ്റേറ്റ്‌മെന്റ് മണിമുത്ത്. ഇനിയും പുറത്ത് വരാത്ത ആ സ്‌റേറ്റ്‌മെന്റില്‍ ഉള്ളതായി പറയുന്ന അഭ്യൂഹങ്ങള്‍ വെച്ച് വിവാദം ഉണ്ടാക്കുമ്പോഴും നിഷ്‌ക്കുകള്‍ക്ക് സിബിഐയും കേന്ദ്ര ഏജന്‍സികളും ഹാ ഹാ. അത് സോളാര്‍ കേസിലെ പ്രതിയാകുമ്പോള്‍ ഓഹോ.. പണം നഷ്ടപ്പെട്ട കോണ്‍ഗ്രസ് നേതാവായ പത്തനംതിട്ടയിലെ മല്ലേലില്‍ ശ്രീധരന്‍ നായര്‍ 164 പ്രകാരം നല്‍കിയ മൊഴിയിലും പോലീസിന് നല്‍കിയ മൊഴിയിലും സി ബി ഐക്ക് വിട്ട ഈ കേസിലെ പ്രമുഖനെ കുറിച്ച് പറയുന്നണ്ടല്ലൊ എന്ന് ഈ നിഷ്‌കുകളോട് ചോദിച്ചാല്‍ അതും ആഭാസമെന്ന് പറയും. നേരറിയാന്‍ സിബിഐ വരട്ടേയെന്ന്. എന്തിന് ബേജാറ്?

- Advertisment -

Most Popular