Newsathouse

ഇമേജറികളുടെ സ്ഫടിക ശില്പങ്ങള്‍; ബാലഗോപാല്‍ കാഞ്ഞങ്ങാടിന്റെ കവിത

ആര്‍ ചന്ദ്രബോസ്

,ഭ്രാന്തയാമങ്ങളില്‍ വാന്‍ഗോഗിന്‍ തീക്കണ്ണുകളില്‍ തിളച്ച സ്വപ്നങ്ങളെ കണ്ടു പകച്ചുപോകുബോള്‍ ‘ എന്ന് ആയുസ്സ് തിന്നുന്ന കിളി’ എന്ന കവിതയില്‍ ബാലഗോപാല്‍ പറയുന്നു. ഈ പകപ്പും വാന്‍ഗോംഗിയന്‍ സറീയലിസ്റ്റ് ഉന്മാദവും ഈ സമാഹാരത്തിലെ കവിതകളെ വേറിട്ട അനുഭവമാക്കുന്നു. ഇമേജുകളുടെ നിബിഡവനത്തിലൂടെയുള്ള യാത്രാനുഭവം. കാവ്യ ഭാഷ നിറങ്ങളായി ഇമേജുകളായി അതിന്റെ സംഘാതമായി മാറുന്നു. സ്ഫടിക മാനചിത്രങ്ങള്‍ അഭൂതപൂര്‍വ്വമായ കാഴ്ചകളുടെ കേവലാനന്ദത്തിലൊടുങ്ങാതെ ചരിത്രത്തിലേക്കോ സംസ്‌കാരത്തിലേക്കോ പ്രതീതികളിലഭിരമിക്കുന്നവര്‍ത്തമാന അവസ്ഥയിലേക്കോ തുറക്കുന്ന ബോധങ്ങളായി മാറുന്നു. അക്വേറിയം കാണുബോള്‍ എന്ന കവിതയില്‍ – മിഥ്യയാല്‍ നേരിനെ മറച്ച് ജലം ആവേശിക്കുന്നുണ്ട് ചെകിളകളില്‍ / ഉണര്‍ന്ന ജലവഴികളില്‍ നനുത്ത ചെതുമ്പലുകള്‍ /ഒരു സമുദ്രം തീര്‍ക്കണമെന്ന വ്യാമോഹപ്പച്ച / എന്നെ ാഴുതുബോള്‍ ജൈവലോകത്തെ അതിന്റെ തനിമയിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് മോചിപ്പിക്കാനുള്ള വെമ്പല്‍ തുടികൊട്ടുന്നു. ഈ കവിയുടെ ഇമേജുകള്‍ പ്രതിബോധത്തിന്റെ ഭാഷയായിത്തീരുന്നു. ചുമര്‍ചിത്രകലയിലേതുപോലെ ഒരു കണ്ണു തെളിക്കല്‍ പ്രക്രിയ ഈ കവിയുടെ ചിത്രഭാഷയില്‍ പ്രവര്‍ത്തിക്കുന്നു. ഈ കവിയുടെ ചിന്തയേയും ഭാവനയേയും അനന്തതയില്‍ നിന്ന് കടാക്ഷിക്കുന്നുണ്ട് രണ്ട് – പി – മാര്‍ .വിദ്വാന്‍ പി കേളു നായര്‍ക്കും, മഹാകവി പി യ്ക്കും സമര്‍പ്പിച്ചിരിക്കുന്നു ‘ആയുസ്സ് തിന്നുന്ന കിളി .കാഞ്ഞങ്ങാട് നിന്ന് മലയാളത്തിന്റെ ആകാശത്താലേക്ക് ചില്ലകള്‍ പടര്‍ത്തിയ ‘വാക്കുകളുടെ മഹാബലി, യെ യഥോചിതം ചിത്രപ്പെടുത്തിക്കൊണ്ടാണ് ഈ കാഞ്ഞങ്ങാട്ടുകാരന്‍ ഈ സമാഹാരം തുടങ്ങുന്നത്.- നാട്ടിടവഴിയിലെ കുഞ്ഞിരാമന് എന്ന കവിതയില്‍ പി യുടെ ചിത്രത്തിന് തെളിമ നല്‍കുന്നതിങ്ങനെ

ആര്‍.ചന്ദ്രബോസ്
Chandrabose

Exit mobile version