Tuesday, December 3, 2024
Homeനോവ 8 5 ജി, നോവ 8 പ്രോ അവതരിപ്പിച്ച് ഹുവായ്
Array

നോവ 8 5 ജി, നോവ 8 പ്രോ അവതരിപ്പിച്ച് ഹുവായ്

പുതിയ ഹുവായ് നോവ 8 പ്രോ, ഹുവായ് നോവ 8 സ്മാര്‍ട്ട്ഫോണുകള്‍ ചൈനയില്‍ അവതരിപ്പിച്ചു. സിഎന്‍വൈ 3,999 (ഏകദേശം 45,100 രൂപ) ആണ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് വില, 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 4,399 (ഏകദേശം 49,600 രൂപ) എന്നിങ്ങനെ ഹുവായ് നോവ 8 പ്രോയ്ക്ക് വില വരുന്നത്. ഹുവായ് നോവ 8 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,299 (ഏകദേശം 37,200 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് സിഎന്‍വൈ 3,699 (ഏകദേശം 41,700 രൂപ) എന്നിവയാണ് വില.

ഹുവായ് നോവ 8 പ്രോയില്‍ 6.72 ഇഞ്ച് ഫുള്‍ എച്ച്ഡി + ഒഎല്‍ഇഡി ഡിസ്പ്ലേ (1,236×2,676 പിക്സല്‍) 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 300 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും ഡ്യുവല്‍ നാനോ സിം വരുന്നു. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത ഇഎംയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഈ 5 ജി ഫോണില്‍ ഒക്ടാകോര്‍ കിരിന്‍ 985 SoC പ്രോസസര്‍, 8 ജിബി റാം, 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഫീച്ചറുകളുണ്ട്. 66W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുലാ 4,000 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നോവ 8ല്‍ വരുന്നത്.

ഹുവായ് നോവ 8 ല്‍ 6.57 ഇഞ്ച് ബെന്‍ഡഡ് ഓലെഡ് ഫുള്‍ എച്ച്ഡി + (1,080×2,340 പിക്സല്‍) ഡിസ്പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റും ഡ്യുവല്‍ നാനോ സിം സവിശേഷതയാണ്. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത ഇഎംയുഐ 11 ല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നു. ഒക്ടാകോര്‍ കിരിന്‍ 985 SoC പ്രോസസര്‍, 8 ജിബി റാം, 256 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഇതിലുണ്ട്. 66W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 3,800 എംഎഎച്ച് ബാറ്ററിയാണ് ഹുവായ് നോവ 8ല്‍.

- Advertisment -

Most Popular