Tuesday, December 3, 2024
HomeNewshouseശോഭ സുരേന്ദ്രന്റെ പരാതികള്‍ പരിഹരിക്കും: പി കെ കൃഷ്ണദാസ്

ശോഭ സുരേന്ദ്രന്റെ പരാതികള്‍ പരിഹരിക്കും: പി കെ കൃഷ്ണദാസ്

കോഴിക്കോട്: സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച പരാതികള്‍ പരിഹരിക്കുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്. അവര്‍ക്ക് പ്രയാസങ്ങളുണ്ടെങ്കില്‍ പഠിക്കും. അത് പരിഹരിക്കാനുള്ള നേതൃത്വം പാര്‍ടിയിലുണ്ട്.

ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണെന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെപ്പറ്റി കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം.ജമാഅത്തെയുടെ വെല്‍ഫെയറുമായി ധാരണയില്ലെന്നാണ് എഐസിസി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ധാരണയുണ്ടെന്ന് വ്യക്തമാക്കിയ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനെതിരെ നടപടിയെടുക്കണം.
സംശയത്തിന്റെ നിഴലിലായതിനാല്‍ സ്പീക്കര്‍ രാജിവെക്കണമെന്നും കലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ കൃഷ്ണദാസ് പറഞ്ഞു.

- Advertisment -

Most Popular