Newsathouse

കൊല്ലത്ത് യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു; അയൽവാസി കസ്റ്റഡിയിൽ

കൊല്ലം: കണ്ണനല്ലൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്തോഷ് (42) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ സന്തോഷിന്റെ ബന്ധുവായ പതിനേഴുകാരനും പരിക്കേറ്റു. ബന്ധുവായ ശരത്തിനാണ് പരിക്കേറ്റത്.

അയൽവാസിചേരിക്കോണം സ്വദേശി പ്രകാശാണ് സന്തോഷിനെ കുത്തിക്കൊന്നത്. മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതി പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version