Newsathouse

യുവതിയുടെ മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിമിംഗ്? വിഷാദരോഗം വലച്ചിരുന്നതായി ബന്ധുക്കൾ, ദുരൂഹത മാറ്റാൻ പൊലീസ്

തിരുവനന്തപുരം: പട്ടം പ്ലാമൂടിൽ ദുരൂഹസാഹചര്യത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഓൺലൈൻ ഗെയിമിംഗ് കാരണമായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നു.

മരിച്ച സാന്ദ്ര രണ്ടു വ‍ർഷമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും  കോളജിൽ പോകാറുണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ പൊലീസിൽ മൊഴി നൽകി. 

തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ ബന്ധുക്കൾ മൊഴി നൽകിയത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ ഗെയിം കളിക്കുന്നതായിരുന്നു യുവതിയുടെ പ്രധാന വിനോദമെന്ന് ബന്ധുക്കളുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ വീടിൻെറ താഴത്തെ നിലയിലുള്ള മുറിയിലാണ് സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വായില്‍ പ്ലാസ്റ്ററും മൂക്കില്‍ ക്ലിപ്പുമിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവം നടക്കുമ്പോള്‍ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. മുറിയിൽ നിന്നും മകള്‍ പുറത്തേക്കിറങ്ങാതിനാൽ സേവ്യറും മകനും ചേർന്ന് വാതിൽ തള്ളിതുറക്കുകയായിരുന്നു. ജനറൽ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചു.

വായില്‍ പ്ലാസ്റ്റര്‍ കൊണ്ട് മൂടിയ നിലയിലും മുക്കില്‍ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു ഈ സമയം അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നു. അതേ സമയം ഓൺലൈൻ ഗെയിം കളിച്ചിരുന്നതിനുളള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്.

Exit mobile version