Newsathouse

എറണാകുളം ജില്ലയില്‍ 25,70,962 വോട്ടര്‍മാര്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണം: വോട്ടര്‍ പട്ടിക നിരീക്ഷകന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാ പോളിംഗ് ബൂത്തുകളിലേക്കും ബൂത്ത് ലെവല്‍ ഏജന്റുമാരെ വേഗത്തില്‍ നിയോഗിക്കണമെന്ന് വോട്ടര്‍ പട്ടിക നിരീക്ഷകന്‍ എസ്. വെങ്കിടേശപതി. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍ പട്ടിക ആധാര്‍ നമ്പറുമായി ബഡിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.  

നിലവിലെ വോട്ടര്‍ പട്ടിക പ്രകാരം 25,70,962 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 13,16,255 സ്ത്രീകളും 12,54,683 പുരുഷന്മാരും 24 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു.  

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും പേര് ഒഴിവാക്കുന്നതിനുമായി ആകെ 1,01,506 അപേക്ഷകളാണ് ജില്ലയില്‍ ലഭിച്ചത്. ഒക്ടോബര്‍ 13 മുതല്‍ ഡിസംബര്‍ 26 വരെയുള്ള കണക്ക് പ്രകാരമാണിത്. ജില്ലയില്‍ 76,989 അപേക്ഷകളാണ് പേര് നീക്കം ചെയ്യുന്നതിന് ലഭിച്ചത്. ഇതില്‍ 68,629 അപേക്ഷകളിൽ പേരു നീക്കി. 

വ്യാഴാഴ്ച്ച (ജനുവരി 5 ) വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. 

യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version