Newsathouse

മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലം: അപ്രോച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം: തോമസ് ചാഴിക്കാടന്‍ എം.പി

ളന്തുരുത്തി റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് തോമസ് ചാഴിക്കാടന്‍ എം.പി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അപ്രോച്ച് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സുഗമമായി മുന്നോട്ടു പോകാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്ന് 
അനൂപ്  ജേക്കബ് എം.എല്‍.എ യോഗത്തില്‍ നിര്‍ദേശിച്ചു. 

മാര്‍ച്ച് രണ്ടാം വാരത്തോടെ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് റോഡ്‌സ് ആന്‍ന്റ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ യോഗത്തില്‍ അറിയിച്ചു. സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായി. ജനുവരിയില്‍ പൈലിങ് ആരംഭിക്കുകയും ഡിസൈന്‍ സമര്‍പ്പിക്കുകയും ചെയ്യും. വാട്ടര്‍ അതോറിറ്റി, ബി. എസ് എന്‍. എല്‍, കെ. എസ്. ഇ. ബി തുടങ്ങിയ വകുപ്പുകള്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണത്തിന് തടസമാകുന്ന കേബിളുകള്‍, പൈപ്പുകള്‍, ലൈനുകള്‍ തുടങ്ങിയവ മാറ്റി സ്ഥാപിക്കും. നിര്‍മ്മാണ സ്ഥലത്തെ മരങ്ങള്‍ മുറിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. മാര്‍ച്ചില്‍ മാസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് 15 മാസത്തിനകം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി 9 തിങ്കളാഴ്ച തോമസ് ചാഴിക്കാടന്‍ എം. പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പദ്ധതി പ്രദേശം സന്ദര്‍ശിക്കും. യോഗത്തില്‍ ജില്ലാ വികസനകാര്യ കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ, ഡെപ്യൂട്ടി കളക്ടര്‍ പി. ബി. സുനി ലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Exit mobile version