Newsathouse

നല്ല സമയത്തിലെ വെടി പ്രയോഗം ഡബിള്‍ മീനിംഗല്ല; ലാലേട്ടന് പറ്റിയ കഥാപാത്രമായിട്ടും സമയം എടുക്കുമെന്നതുകൊണ്ട് തുനിഞ്ഞില്ല; പവര്‍സ്റ്റാര്‍ പ്രൊഡക്ഷന്‍ പ്രശ്‌നമായി; ധമാക്ക വന്‍പരാജയം; മനസ്സ് തുറന്ന് ഒമര്‍ലുലു

നല്ല സമയം എന്ന ചിത്രം വിവാദത്തിലകപ്പെട്ടതോടെ തിയേറ്ററില്‍ നിന്ന് പിന്‍വലിച്ച് തടിയൂരിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ലുലുവും സംഘവും. ഇര്‍ഷാദിനെ നായനാക്കി സംവിധാനം ചെയ്ത ചിത്രം തുടക്കം മുതലേ വിവാദത്തിലായിരുന്നു എംഡിഎംഎ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രം എന്ന നിലയിലാണ് കൂടുതലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ട്രെയിലറിലെ സന്ദേശത്തിന്റെ പേരില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് കേസുമെടുത്തു. ഒടുക്കം ലഹരിക്കെതിരായ സന്ദേശം പ്രചരിപ്പിക്കുകയെന്ന ശിക്ഷ നല്‍കിയാണ് ഒമര്‍ലുലുവിനെ വിട്ടയച്ചത്. അതിന്റെ ഭാഗമായി ഒമര്‍ ലഹരിക്കെതിരായ സന്ദേശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ചിത്രത്തിന് പല സ്ഥലങ്ങളിലും ആളുകയറുന്നില്ല എന്നപരാതിക്കിടെ ചിത്രത്തിന്റെ പ്രദര്‍ശനമേ നിര്‍ത്തിവയ്ക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു.

അതേ സമയം ഇര്‍ഷാദ് ചെയ്ത കഥാപാത്രം മോഹന്‍ലാലിന് യോജിക്കുന്ന കഥാപാത്രമാണെന്ന് ഒമര്‍ലുലു ഒരഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ മോഹന്‍ലാലിനെ സമീപിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും കഥപറഞ്ഞുവരുമ്പോള്‍ തന്നെ ഒരുപാട് സമയമെടുക്കുമെന്നും അതുകൊണ്ടാണ് ലാലേട്ടനെ സമീപിക്കാതിരുന്നതെന്നുംി ബിഹൈന്‍ഡ് വുഡില്‍ വീണയുമായുള്ള അഭിമുഖത്തില്‍ ഒമര്‍ ലുലു വ്യക്തമാക്കി. എന്നാല്‍ ഇര്‍ഷാദ് ആ കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട്.

നേരത്തെ വലിയ വാര്‍ത്തകളിലിടം പിടിച്ച ധമാക്ക അമ്പേ പരാജയപ്പെട്ട ചിത്രമാണെന്നും ഒമര്‍ലുലു തുറന്നുപറഞ്ഞു. അതേ സമയം ബാബു ആന്റണിയെ നായകനാക്കി പ്രഖ്യാപിച്ച പവര്‍സ്റ്റാര്‍ നിര്‍മാണം പ്രതിസന്ധിയിലാണെന്ന് ഒമര്‍ലുലു പറഞ്ഞു.
താന്‍ ഡബിള്‍ മീനിംഗുള്ള വാക്കുകള്‍ പ്രയോഗിക്കാറില്ല. നല്ലസമയത്തിലും അങ്ങനെയുള്ള പ്രയോഗമില്ല. നല്ല സമയത്തിന്റെ ട്രെയിലറില്‍ ഡബിള്‍ മീനിംഗുണ്ടെന്ന ആരോപണം ഒമര്‍ നിഷേധിച്ചു. അത് കാണുന്നവരുടെ സമീപനം പോലെയാണെന്നും അല്ലാതെ താന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്നും ഒമര്‍ പറഞ്ഞു.

Exit mobile version