Newsathouse

വര്‍ത്തമാനം പറഞ്ഞുകൊണ്ട് കക്കൂസിലിരിക്കാം; മുട്ടിമുട്ടി ക്ലോസറ്റുകള്‍; ലോകശ്രദ്ധയില്‍ യുപിയിലെ ശൗചാലയം; വിശദീകരണം തേടി സര്‍ക്കാര്‍

ലഖ്നൗ: നിര്‍മാണത്തിലെ അസാധാരണത്വം കൊണ്ട് വാര്‍ത്താപ്രാധാന്യം നേടി ഉത്തര്‍പ്രദേശിലെ ഒരു പൊതുശൗചാലയം. ഒരേയിടത്ത് ഇടഭിത്തി പോലുമില്ലാതെ രണ്ട് ക്ലോസറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ് ബസ്തി ജില്ലയിലെ ഈ ശൗചാലയം കോംപ്ലക്സില്‍. ശൗചാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്.

ഇസ്സത് ഘര്‍’ എന്ന പേരാണ് സര്‍ക്കാര്‍ ഈ ശൗചാലയം കോംപ്ലക്സിന് നല്‍കിയിരിക്കുന്നത്. പത്ത് ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ഈ ശൗചാലയങ്ങള്‍ പലതിലും രണ്ട് ക്ലോസറ്റുകള്‍ മറയില്ലാതെയും പലതിനും വാതിലുകള്‍ സ്ഥാപിക്കാതെയുമാണ് നിര്‍മിച്ചിരിക്കുന്നത്. നിര്‍മാണത്തിലുണ്ടായ പിഴവുമൂലം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഇവ. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥ നമ്രത ശരണ്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള നിര്‍മാണം നടത്താനിടയാക്കിയ സാഹചര്യം വിശദമാക്കണമെന്നും ആവശ്യപ്പെട്ടതായി അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അനുയോജ്യമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രിയങ്ക നിരഞ്ജന്‍ പറഞ്ഞു.

Exit mobile version