Wednesday, September 11, 2024
HomeFilm houseവിജയ് ചിത്രം വരിശിലെ പുതിയ പാട്ട് തരംഗമായി; കെഎസ് ചിത്ര പാടിയ പാട്ട് ഏറ്റെടുത്ത് ആരാധകർ

വിജയ് ചിത്രം വരിശിലെ പുതിയ പാട്ട് തരംഗമായി; കെഎസ് ചിത്ര പാടിയ പാട്ട് ഏറ്റെടുത്ത് ആരാധകർ

തമിഴ് താരം ദളപതി വിജയ് നായകനായെത്തുന്ന പുതിയ ചിത്രം വാരിസിലെ പുതിയ ഗാനം പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കെഎസ് ചിത്ര ആലപിച്ചിരിക്കുന്ന ഗാനം ഒരു താരാട്ട് പാട്ട് പോലെയാണ് ഒരുക്കിയിരിക്കുന്നത്. വിവേകിന്‍റെ വരികള്‍ക്ക് തമനാണ് സംഗീതം നല്‍കിയിരിക്കുന്നത്. നേരത്തെ വിജയ് ആലപിച്ച രഞ്ജിതമേ, സിമ്പു ആലപിച്ച തീ ദളപതി എന്നീ ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു.

രശ്മിക മന്ദാനയാണ് വാരിസിലെ നായിക. മഹേഷ് ബാബുവിനെ നായകനാക്കി 2019ല്‍ പുറത്തിറങ്ങിയ മഹര്‍ഷി എന്ന ഹിറ്റ് ചിത്രം ഒരുക്കിയ വംശി പൈഡിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്, തമിഴിലും തെലുങ്കിലുമായി ഒരുക്കിയ ചിത്രം 2023 പൊങ്കലിന് റിലീസ് ചെയ്യും.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്‍റെ നിര്‍മ്മാണം. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്‍‍ക്കും രശ്‍മിക മന്ദാനയ്‍ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിക്കുന്നു.

വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും വിജയ് അടുത്തതായി അഭിനയിക്കുക. ദളപതി 67 എന്ന ് വിളിക്കുന്ന ചിത്രം ഒരു പക്കാ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.

- Advertisment -

Most Popular