ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റേത് എന്ന പേരില്‍ ഒരു യുവതിയുമായുള്ള ഫോണ്‍ സെക്‌സ് ഓഡിയോ ക്ലിപ്പ് പുറത്തുവന്നതിനെ തുടർന്ന് പാക്കിസ്ഥാനിൽ വിവാദം.
സയിദ് അലി ഹൈദര്‍ എന്ന പാക് മാധ്യമ പ്രവര്‍ത്തകന്റെ യൂട്യൂബ് ചാനലിലാണ് ക്ലിപ്പുകള്‍ ആദ്യം പങ്കുവെക്കപ്പെട്ടത്.
ഈ വർഷമാദ്യം ഇമ്രാൻ ഖാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു പുറത്തായതിനു പിന്നാലെ പുറത്തുവന്നവയിൽ ഏറ്റവും ഒടുവിലത്തേതാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകൾ. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സംഭാഷണമാണ് വൈറലായ ഈ ഓഡിയോ ക്ലിപ്പുകൾ. നേരിൽകാണുന്നതിന് സ്ത്രീയെ പുരുഷൻ നിർബന്ധിക്കുകയും അവർ വിസമ്മതിക്കുകയും ചെയ്യുന്നു. അടുത്ത ദിവസം കാണമെന്ന് ആവശ്യപ്പെടുമ്പോൾ ‘‘എന്റെ കുടുംബവും കുട്ടികളും വരുന്നതിനാൽ സാധിക്കുമോയെന്ന് നോക്കാം. അവർ വരുന്നത് വൈകിപ്പിക്കാൻ ശ്രമിക്കാം’’ എന്ന് പുരുഷൻ പ്രതികരിക്കുന്നു.
ലൈംഗികച്ചുവയോടെ സ്ത്രീയോട് സംസാരിക്കുന്നതും ഓഡിയോ ക്ലിപ്പിൽ ഉണ്ട്.
ഇമ്രാന്‍ ഖാന്റെ ശബ്ദത്തിന് സമാനമാണ് ഓഡിയോ ക്ലിപ്പിലെ പുരുഷ ശബ്ദം. മറുവശത്തുള്ള സ്ത്രീശബ്ദം ആരുടേതാണെന്ന് വ്യക്തമല്ല. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സംസാരം. ഇരുവരും ഫോണ്‍ സംസാരത്തിലൂടെ ലൈംഗികാസ്വാദനത്തിലേര്‍പ്പെടുന്ന ഓഡിയോ ക്ലിപ്പാണിത്. ഇമ്രാന്‍ ഖാന്റേത് എന്ന് അവകാശപ്പെടുന്ന ശബ്ദം ആയതിനാല്‍ വ്യാപകമായി ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പലരും ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്തുരംഗത്തെത്തി.
ഇമ്രാന്‍ ഖാന് സ്വകാര്യ ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാം. എന്നാല്‍ ഒരു മാതൃകാ മുസ്ലീം നേതാവായി സ്വയം അവരോധിക്കുന്നത് അവസാനിപ്പിക്കണം എന്ന് മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് പരിഹസിച്ചു. അതേസമയം ഈ ഓഡിയോ ക്ലിപ്പ് ഇമ്രാന്‍ ഖാനുള്ള പിന്തുണയെ ബാധിക്കില്ല എന്നാണ് സിറില്‍ അല്‍മെയ്ഡ എന്ന എന്ന മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തത്…