Newsathouse

ഒരുദിവസത്തേക്ക് നടത്തിയ റിലീസ്; രജനി ആരാധകർ മുഴുക്കെ തിയേറ്ററുകളിൽ; ദശലക്ഷങ്ങൾ കൊയ്യാൻ ഒരു പരാജയചിത്രം; ഉയിർത്തെഴുന്നേറ്റ് ബാബ

20 വർഷത്തിനിപ്പുറം വൻ വരവേൽപ്പാണ് ബാബയ്ക്ക് ലഭിക്കുന്നത്. കേരളത്തിൽ ഭദ്രൻ ചിത്രം മോഹൻലാലിൻറെ സ്ഫടികം ആഘോഷമായുള്ള രണ്ടാംവരവിന് ഒരുങ്ങുമ്പോഴാണ്  തമിഴ്നാട്ിൽ ഒരുപഴയ പരാജയചിത്രം തിയേറ്ററുകളിൽ ആരുമറിയാതെ വന്ന് ദശലക്ഷങ്ങൾ വാരുന്നത്. സുരേഷ് കൃഷ്ണ സംവിധാനംചെയ്ത സിനിമ രജനിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 12-നാണ് വീണ്ടും റിലീസ് ചെയ്തത്.

സിനിമ കാണാനായി ആരാധകർ തിയേറ്ററിൽ കാത്തുനിൽക്കേണ്ട അവസ്ഥയായതോടെ സ്‌ക്രീനുകളുടെ എണ്ണം ഇരുനൂറിൽനിന്ന് മുന്നൂറായി വർദ്ധിപ്പിച്ചു. ദൈർഘ്യത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന ചിത്രം പുതിയതലമുറയെ ആകർഷിക്കുന്നതരത്തിൽ 30 മിനിറ്റ് ചുരുക്കിയാണ് പ്രദർശിപ്പിച്ചത്. സിനിമാപ്രേമികളുടെ അഭിരുചിക്ക് അനുസരിച്ച് ഒരുക്കിയാണ് രണ്ടാമതെത്തിയത്. രജനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായി വിലയിരുത്തുന്ന ചിത്രത്തിൻറെ ക്ലൈമാക്സിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 2002-ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനൽകിയതുമെല്ലാം വൻവാർത്തകളായിരുന്നു..

Exit mobile version