Newsathouse

കക്ഷി രാഷ്ട്രീയ ബന്ധനമില്ല, മതബന്ധനങ്ങളില്ല; അസീം താന്നിമൂടിന്റെ അന്ന് കണ്ട കിളിയുടെ മട്ട്മില്ല, മതബന്ധനങ്ങളില്ല; അസീം താന്നിമൂടിന്റെ അന്ന് കണ്ട കിളിയുടെ മട്ട്

അസീം താന്നിമൂടിന്റെ അന്ന് കണ്ട കിളിയുടെ മട്ട് എന്ന കവിതാസമാഹാരം തയാറായി. ഡിസിബുക്‌സ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരത്തിന്റെ കവര്‍ പുറത്തിറക്കി. 50 ഓളം കവിതകളടങ്ങിയതാണ് പുസ്തകത്തില്‍ പികെ രാജശേഖരന്‍ എഴുതിയ അവതാരികയും പിഎന്‍ ഗോപീകൃഷ്ണന്റെ പഠനവും ഉണ്ട്.
നക്ഷത്രങ്ങളുടെ എണ്ണം, അണ്ടിക്കഞ്ഞി, ഇല്ലാമ മണിയന്‍, അന്നുകണ്ട കിളിയുടെ മട്ട്, വിത്തുകള്‍, റാന്തല്‍ മഴയുടെ കൃതികള്‍, ചിലന്തിവല, ഒരാള്‍ ചാലിയാര്‍ തുടങ്ങി 50 കവിതകളുടെ സമാഹാരമാണ് അന്നുകണ്ട കിളിയുടെ മട്ട്.
കവിതാസമാഹാരത്തെ കുറിച്ച് പിഎന്‍ ഗോപീകൃഷ്ണന്‍ ഇങ്ങനെ എഴുതുന്നു.
” രണ്ട് പതിറ്റാണ്ടായി അസീം താന്നിമൂട് മലയാള കവിതയുടെ ഭൂപ്രകൃതിയിലുണ്ട്. സമകാലികതയില്‍ സ്വയം സ്ഥാനപ്പെടുത്തിക്കൊണ്ട്. ഏകാന്തമായൊരു ഭാഷണം പോലെ സവിശേഷമായൊരു താനത്തില്‍ നീങ്ങുന്ന കാവ്യഭാഷയില്‍ നിര്‍മിക്കപ്പെട്ട അസീമിന്റെ കവിത ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടെയോ ഭാഗമാകാതെയാണ് സമകാലികമാവുന്നത്. ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയോ ആത്മയ വിശ്വാസസംഹിതയുടെയോ സുനിശ്ചിചതത്വമൊന്നുമില്ലാതെ സന്ദിഗ്ദതയും അനിശ്ചിതത്വും നിറഞ്ഞ മനസോടെ അത് നശ്വരമായ എല്ലാത്തിനോടും പ്രിയത പുലര്‍ത്തുന്നു”

Exit mobile version