Newsathouse

മാടമ്പിയുടെ കസേരയെടുത്ത് അവനവന്റെ തറവാട്ട് മുറ്റത്തിരിക്കണം; ജനങ്ങളുടെ നികുതിപ്പണം ശമ്പളംവാങ്ങി അവരെ പട്ടിയാക്കരുത്; രഞ്ജിത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍, വിധുവിന്‍സെന്റ്

പ്രതിഷേധക്കാരെ പട്ടികളോട് ഉപമിച്ച ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നിലപാടുകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. രഞ്ജിത്ത് നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു എന്ന് വിധുവിന്‍സെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിന്നാലെ ഷാഫി പറമ്പില്‍ അടക്കമുള്ള യുവജനസംഘടനാ നേതാക്കളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.

ഞ്ജിത് കേരളത്തോട് മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു. പഴയ എസ്എഫ്ഐ ലേബലിന്റെ കൂട്ട് പിടിച്ച് രക്ഷപ്പെടുവാൻ കസേര വലിച്ചിട്ടിരിക്കുന്നത് അവനവന്റെ തറവാട്ട് മുറ്റത്തല്ലെന്നും രഞ്ജിത്ത് കേരളത്തോട് മാപ്പ് പറയുവാൻ തയാറായില്ലെങ്കിൽ ആ പദവിയിൽ നിന്ന് പുറത്താക്കാൻ സാംസ്കാരിക മന്ത്രി തയാറുണ്ടോ ? എന്നും ഷാഫി ചോദിക്കുന്നു.

Exit mobile version